• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan| ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തി; പ്രസംഗം മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ല: സജി ചെറിയാൻ

Saji Cheriyan| ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തി; പ്രസംഗം മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ല: സജി ചെറിയാൻ

പ്രസംഗത്തിലെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. തന്റേതായ ശൈലിയിലും ഭാഷയിലുമാണ് താൻ വിമർശനങ്ങൾ ഉന്നയി‌ച്ചത്

സജി ചെറിയാൻ

സജി ചെറിയാൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തെ തുട‌ർന്ന് വിവാദത്തിലായ സജി ചെറിയാൻ (Saji Cheriyan)രണ്ടാം പിണറായി സർക്കാരിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. എംഎൽഎ സ്ഥാനവും രാജിവയ്ക്കുമോ എന്ന ​ചോദ്യത്തോട് സജി ചെറിയാൻ പ്രതികരിച്ചില്ല.

    താൻ ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്ന് രാജി പ്രഖ്യാപിച്ചതിനു ശേഷം സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. രാജി സ്വതന്ത്ര തീരുമാനമാണെന്നും ഒരു മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിൽ താൻ പറഞ്ഞതു മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

    സർക്കാരിന്റേയും മുന്നണിയുടെയും നയങ്ങളെ ദുർബലപ്പെടുത്താൻ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തി. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ പ്രചാരണം നടന്നു. നിയമസഭയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

    Also Read-ഭരണഘടനാ വിവാദം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

    താൻ ഭരണഘടനയെ ബഹുമാനിക്കുന്ന ആളാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഎം പോരാടുകയാണ്. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സിപിഎം ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന പല കാര്യങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

    സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള വ്യവസ്ഥകൾ യാഥാർഥ്യമായില്ല. സിപിഎം ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. കോൺഗ്രസും ബിജെപിയും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടു

    പ്രസംഗത്തിലെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. തന്റേതായ ശൈലിയിലും ഭാഷയിലുമാണ് താൻ വിമർശനങ്ങൾ ഉന്നയി‌ച്ചത്. അത് ഭരണഘടനയോടുള്ള അവമതിപ്പായി വാഖ്യാനിക്കപ്പെടുമെന്ന് ചിന്തിച്ചില്ല. സ്കൂൾ കാലം മുതൽ ഭരണഘടനയോട് ആദരവ് പുലർത്തുന്നയാളാണ്. വാക്കുകൾ തെറ്റായി വാഖ്യാനിച്ചത് വേദനിപ്പിച്ചു.

    പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമർശനം ഉയർന്നത്. തന്റെ പ്രസംഗം ദുർവാഖ്യാനം ചെയ്തത് കടുത്ത പ്രയാസമുണ്ടാക്കി. പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കെതിരാണെന്ന് വരുത്താൻ ശ്രമിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായിരിക്കും

    രാജിവയ്ക്കാനുള്ള തീരുമാനം സ്വയം എടുത്തത്. അത് സ്വതന്ത്രമായ തീരുമാനമാണ്. മുഖ്യമന്ത്രി നിയമോപദേശം തേടി എന്നാണ് താൻ മനസിലാക്കുന്നത്. മന്ത്രിയായിരുന്നാൽ സ്വതന്ത്രമായ അന്വേഷണത്തിന് ചിലപ്പോൾ തടസമായിരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
    Published by:Naseeba TC
    First published: