ഇന്റർഫേസ് /വാർത്ത /Kerala / Saji Cheriyan | സജി ചെറിയാൻ പറഞ്ഞത് RSS ആശയങ്ങൾ; അതിനോട് യോജിപ്പില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം: വിഡി സതീശൻ

Saji Cheriyan | സജി ചെറിയാൻ പറഞ്ഞത് RSS ആശയങ്ങൾ; അതിനോട് യോജിപ്പില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം: വിഡി സതീശൻ

  • Share this:

തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശിൽപികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സി.പി. എം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയുമില്ല. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു വിഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ.

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകൾക്ക് മുന്നിൽ പ്രതിപക്ഷം കീഴടങ്ങില്ല. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.

Also Read-സജി ചെറിയാൻ രാജിവച്ചേ തീരൂ എന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ചെന്നിത്തല

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണ്. സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയുമില്ല. ആർഎസ്എസിന്റെ ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തിയത്. അതിനോട് യോജിപ്പില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും വി ഡി സതീശൻ പറഞ്ഞു.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയിരിക്കുന്നത്. ആർഎസ്എസ് സ്ഥാപക ആചാര്യനായ ഗോൾവാക്കർ തന്റെ 'ബഞ്ച് ഓഫ് തോട്ട്സ്' എന്ന പുസ്തകത്തിൽ പറഞ്ഞ, ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തതാണ് ഇന്ത്യൻ ഭരണഘടനയെന്ന അതേ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചിരിക്കുന്നത്.

ആ പുസ്തകം കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കാൻ പോയ ആളുകളാണിവർ. ഗോൾവാക്കറിന്റേയും ആർഎസ്എസിന്റേയും ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നത്. ഇത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും അഭിപ്രായമാണെങ്കിൽ സജി ചെറിയാനെ നിലനിർത്താം, അഭിപ്രായമല്ലെങ്കിൽ സജി ചെറിയാനോട് രാജി ആവശ്യപ്പെടുക.

മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സജി ചെറിയാന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സിപിഎമ്മിന്റെ ഗതികേടാണ് ഇത് കാണിക്കുന്നത്. സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണഘടനയെ അവഹേളിച്ചതിനെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന് മറുപടി ഇല്ലാത്തതിനാലാണ് സഭ പിരിഞ്ഞതെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

First published:

Tags: Minister Saji Cheriyan, Saji cheriyan, Vd satheesan