'ജനപ്രതിനിധികൾക്ക് പ്രായപരിധി നിർബന്ധമാക്കണം'; പറഞ്ഞത് തെറ്റിദ്ധരിച്ചെന്ന് സജി ചെറിയാൻ; ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും പ്രായപരിധി നിശ്ചയിക്കണമെന്ന സജി ചെറിയാൻ എം എൽ എ യുടെ നിർദ്ദേശം സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി തള്ളിയിരുന്നു.

News18 Malayalam | news18
Updated: July 28, 2020, 6:29 PM IST
'ജനപ്രതിനിധികൾക്ക് പ്രായപരിധി നിർബന്ധമാക്കണം'; പറഞ്ഞത് തെറ്റിദ്ധരിച്ചെന്ന് സജി ചെറിയാൻ; ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു
Saji Cheriyan
  • News18
  • Last Updated: July 28, 2020, 6:29 PM IST
  • Share this:
ചെങ്ങന്നൂർ: ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചെന്ന് ചെങ്ങന്നൂർ എം എൽ എയും സി പി എം നേതാവുമായ സജി ചെറിയാൻ. പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനു ശേഷം ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റിലാണ് ഇക്കാര്യം എം.എൽ.എ വ്യക്തമാക്കുന്നത്.

കഴിഞ്ഞദിവസത്തെ പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചെന്നും താൻ ഉദ്ദേശിച്ചത് ജനപ്രതിനിധികളായി വരുന്നവർ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടി ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കണമെന്നായിരുന്നെന്നും പുതിയ പോസ്റ്റിൽ സജി പറഞ്ഞു. ഇതിൽ ഇപ്പോൾ തന്നെ തന്റെ പാർട്ടിക്ക് രൂപരേഖയുണ്ടെന്നും മുതിർന്നവരുടെ അനുഭവങ്ങളും പുതു തലമുറയുടെ ഊർജ്ജസ്വലതയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന നിലപാടാണ് സി പി എം സ്വീകരിച്ചു വരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ [NEWS] 55 കഴിഞ്ഞവർ മത്സരിക്കരുത്; സജി ചെറിയാന്റേത് വ്യക്തിപരമായ അഭിപ്രായം; നിർദേശം തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി [NEWS]

സജി ചെറിയാൻ ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്,

'പ്രിയപ്പെട്ടവരെ, ഞാൻ ഇന്നലെ എന്റെ പേജിൽ ഇട്ട പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. ഞാൻ ഉദ്ദേശിച്ചത് ജനപ്രതിനിധികളായി വരുന്നവർ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടി ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കണം, ഇതിന് ഇപ്പോൾ തന്നെ എന്റെ പാർട്ടിക്ക് ഒരു വ്യക്തമായ രൂപരേഖ ഉണ്ട്. മുതിർന്നവരുടെ അനുഭവങ്ങളും പുതു തലമുറയുടെ ഊർജ്ജസ്വലതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോകുന്ന നിലപാടാണ് CPIM സ്വീകരിച്ചു വരുന്നത്. ആ നിലപാട് തന്നെയാണ് എനിക്കുള്ളത്. ആ നിലപാട് കാലാകാലങ്ങളിൽ കർശനമായി നടപ്പാക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. കാരണം ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ കേഡറുമാരെ പാർട്ടി പ്രവർത്തനത്തിൽ നിയോഗിക്കണം. കുടുതൽ ആളുകൾക്ക് പാർലമെന്ററി പ്രവർത്തനത്തിനോടാണ് താത്പര്യം. ഈ താത്പര്യം ബോധപൂർവ്വം കുറയ്ക്കുന്നതിന് ചില നിബന്ധനകൾ പാർട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. അതുമാത്രം പോര പ്രായപരിധി പാർട്ടിയിലെ സ്ഥാനങ്ങൾക്ക് നിശ്ചയിച്ചതുപോലെ പാർലമെൻറി രംഗത്തും ആലോചിക്കുന്നത് ഭാവി വളർച്ചയ്ക്ക് നല്ലതായിരിക്കും. അതാണ് ഞാൻ ഉദ്ദേശിച്ചത്. ഈ കാര്യം വ്യക്തമാക്കി ഇന്നലെ തന്നെ ഞാൻ കമന്റ് ഇട്ടിരുന്നു. തെറ്റായി ചിലർ ഈ നല്ല ഉദ്ദേശത്തെ വ്യഖ്യാനിച്ചതിനാൽ ഞാൻ ഇന്നലെയിട്ട പോസ്റ്റ് പിൻവലിക്കുന്നു. ചർച്ച അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു.

കഴിഞ്ഞദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്നും എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാമെന്നുമായിരുന്നു എം എൽ എയുടെ നിർദ്ദേശം. ഇതിന് നാമൊക്കെ തന്നെ മാതൃകയാകണമെന്നും നിർദ്ദേശമുണ്ട്. പ്രായപരിധി 55 വയസാക്കണമെന്നാണ് എം എൽ എയുടെ നിർദ്ദേശം. തനിക്ക് പ്രായം 55 ആയതുകൊണ്ട് തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വെച്ചതെന്നും എം എൽ എ പറഞ്ഞു.

സജി ചെറിയാൻ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്,

രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ്. അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ. പുതിയ തലമുറ വരട്ടെ.

അതേസമയം, രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും പ്രായപരിധി നിശ്ചയിക്കണമെന്ന സജി ചെറിയാൻ എം എൽ എ യുടെ നിർദ്ദേശം സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി തള്ളിയിരുന്നു. പ്രായപരിധി പാർട്ടി നയമല്ലെന്നും സീനിയർ നേതാക്കളെ മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും ജില്ലാ സെക്രട്ടറി ആർ നാസർ ന്യൂസ് 18നോട് പറഞ്ഞിരുന്നു.
Published by: Joys Joy
First published: July 28, 2020, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading