• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan | 'സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം': കെ സുരേന്ദ്രൻ

Saji Cheriyan | 'സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം': കെ സുരേന്ദ്രൻ

ജുഡീഷ്യറിയെയും മന്ത്രി അവഹേളിച്ചു. ഇടതുപക്ഷ നിലപാടാണ് മന്ത്രി പറയുന്നതെന്നും കെ സുരേന്ദ്രൻ

മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാൻ

  • Last Updated :
  • Share this:
    കോഴിക്കോട്: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സജി ചെറിയാന്റെത് സത്യപ്രതിജ്ഞാലംഘനവും രാജ്യദ്രോഹപരവുമാണ്. മുഖ്യമന്ത്രി പ്രതികരിക്കാത്തത് നിർഭാഗ്യകരം. മന്ത്രിസഭയിൽ തുടരാൻ സജി ചെറിയാന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

    മന്ത്രിക്ക് നാക്കുപിഴയല്ല ഉണ്ടായതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജുഡീഷ്യറിയെയും മന്ത്രി അവഹേളിച്ചു. ഇടതുപക്ഷ നിലപാടാണ് മന്ത്രി പറയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതിയുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

    മന്ത്രി സജി ചെറിയാന്റ (Saji Cheriyan)ഭരണഘടനാവിരുദ്ധ പരാമർശത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി. സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രാജ്ഭവൻ ഇടപെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിളിപ്പിച്ച് വിശദീകരണം തേടിയത്. താൻ വിമർശിച്ചത് ഭരണഘടനയെയല്ല, ഭരണകൂടത്തെയാണെന്നാണ് സജി ചെറിയാന്റ വിശദീകരണം.

    അതിനിടയിൽ, സജി ചെറിയാന്റ ഭരണഘടനാവിരുദ്ധ പരാമർശത്തെ ന്യായികരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും രംഗത്തത്തി. സജി ചെറിയാന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖനിച്ചാണ് നൽകിയതാണ് വിമർശനങ്ങൾക്ക് കാരണം. ഭരണഘടനാ വിരുദ്ധമായ ഒരു പരാമർശവും സജി ചെറിയാൻ നടത്തിയിട്ടില്ലന്നും സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടി എപി ഉദയഭാനു പറഞ്ഞു.

    പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

    ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'.

    ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

    വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.
    Published by:Anuraj GR
    First published: