തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലാ വി സിയായ ഡോ. സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. നിലവിലെ വി സി സിസ തോമസ് വിരമിച്ച സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. അദ്ദേഹം ശനിയാഴ്ച ചുമതലയേല്‍ക്കും.
സിസ തോമസ് വിരമിക്കുമ്പോള്‍ പകരം വി സിയെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. പട്ടികയിൽ ഒന്നാമത്തെ പരിഗണന സജി ഗോപിനാഥിനായിരുന്നു. തുടർന്ന് ഈ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ വി സിയായി നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, പ്രൊഫ. അബ്ദുന്നസീര്‍ എന്നിവര്‍ അടുത്ത മെയ് 31ന് വിരമിക്കുന്നവരാണ്.
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായിരുന്നു. സര്‍ക്കാരിന്റെ പട്ടികയില്‍നിന്ന് സജി ഗോപിനാഥിന്റെ പേര് ഗവര്‍ണര്‍ അംഗീകരിച്ചത് സര്‍ക്കാരിന് ഗവര്‍ണര്‍ വഴങ്ങുന്നതായുള്ള സൂചനകളാണെന്ന് വിലയിരുത്തപ്പെടുന്നു.
സാങ്കേതിക സര്‍വകലശാലാ വൈസ് ചാന്‍സലര്‍ എം എസ് രാജശ്രീ സുപ്രീം കോടതി വിധി പ്രകാരം പുറത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ പകരം നിര്‍ദേശിച്ച പേരായിരുന്നു സജി ഗോപിനാഥിന്റെത്. എന്നാല്‍, ഈ സമയത്ത് ഡിജിറ്റല്‍ വി സി എന്ന നിലക്ക് ഇദ്ദേഹത്തിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയായിരുന്നു. അതിനാല്‍ വി സി സ്ഥാനം കൈമാറാന്‍ ഗവര്‍ണര്‍ തയാറായില്ല. ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ ഗവര്‍ണര്‍ പൂര്‍ണമായും പിന്മാറിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala governor Arif Mohammad Khan, Kerala Technical University, KTU. Kerala technical university