• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ നൽകി സജികുമാരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ നൽകി സജികുമാരി

ദുരിതബാധിതരെ സഹായിക്കണമെന്ന് ആഗ്രഹം. കൈയിൽ പൈസയുമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. കൈവശമുള്ള ആടുകളിലൊന്നിനെ നൽകി

സജികുമാരി

സജികുമാരി

  • Last Updated :
  • Share this:
    പത്തനംതിട്ട: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സാന്ത്വനമേകാന്‍ തന്റെ ആട്ടിന്‍ പറ്റങ്ങളില്‍ ഒന്നിനെ നൽകി സജികുമാരി എന്ന വീട്ടമ്മ. തണ്ണിത്തോട് മൂര്‍ത്തിമണ്‍ സ്വദേശി നിരവേല്‍വീട്ടില്‍ സജികുമാരിയാണ് തന്റെ ഉപജീവനമാര്‍ഗമായ ആട്ടിന്‍ പറ്റങ്ങളില്‍ നിന്നും ഒരെണ്ണത്തിനെ ജനമൈത്രി പൊലീസ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

    പ്രളയ ദുരന്തത്തിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ദുരിതബാധിതരെ സഹായിക്കാന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്നുള്ള ആഗ്രഹമായിരുന്നു സജികുമാരിക്ക്. എന്നാല്‍, കൈയില്‍ പൈസ ഒന്നും എടുക്കാനുമില്ല. എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തണ്ണിത്തോട് സ്റ്റേഷനിലെ ജനമൈത്രി ചുമതലയുള്ള പൊലീസുകാര്‍ ദുരിത ബാധിതരെ സഹായിക്കാന്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ എത്തിയത്.

    പിന്നെ യാതൊന്നും ആലോചിച്ചില്ല ആടിനെ പിടിച്ചു കൊടുത്തു.
    ആടിനെ വിറ്റു കിട്ടുന്ന കാശ് എത്രയുണ്ടെങ്കിലും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അറിയിച്ചാണ് ആടിനെ പൊലീസിന് കൈമാറിയത്. ‌
    വെള്ളിയാഴ്ച്ച ആടിനെ വിറ്റുകിട്ടിയ 2500 രൂപ ഫെഡറല്‍ ബാങ്കിന്റെ തണ്ണിത്തോട് ശാഖ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന് എസ് ഐ ബാബുരാജ് പറഞ്ഞു. ജനമൈത്രി പൊലീസ് അംഗങ്ങളായ സന്തോഷ്, ബൈജു, ബിജു, ജെസി എന്നിവരും എസ്‌ഐയോടൊപ്പമുണ്ടായിരുന്നു.

    First published: