കോഴിക്കോട്: ഐഎസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുജാഹിദ് സംഘടനകള്‍ പുനരാലോചനയ്ക്ക് തയാറാകണമെന്ന് കാന്തപുരം സമസ്ത. കേരളത്തിലെ മുജാഹിദ്, സലഫി ഗ്രൂപ്പുകള്‍ തീവ്രവാദ സംഘങ്ങളിലേക്കുള്ള ചവിട്ടുപടികളായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കേരളത്തിലെ മുജാഹിദുകൾ പിന്തുടരുന്നത് തീവ്രവാദ സംഘടനകളുടെ ആശയസ്രോതസ്സായ സലഫിസമാണ്. തീവ്രവാദത്തിനെതിരെ യാത്ര നടത്തിയവർ യഥാര്‍ത്ഥ തീവ്രവാദത്തിന് നേരെ കണ്ണടച്ചുവെന്നും കാന്തപുരം സമസ്ത ആരോപിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തിലേക്ക് മലയാളികൾക്ക് വാതില്‍ തുറക്കുന്നത് ദമ്മാജ് സലഫിസമാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. മലയാളികളെ ഐഎസ് ക്യാമ്പിൽ എത്തിക്കുന്ന ആൾ എന്ന് അന്വേഷണ ഏജൻസികൾ കരുതുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ പേരിലുള്ള സന്ദേശത്തിൽ ആണ് ഈ വെളിപ്പെടുത്തൽ. നിരവധി ചെറുപ്പക്കാരെ കേരളത്തിൽനിന്ന് ഐ എസിൽ എത്തിച്ചത് കാസർകോടുകാരനായ അബ്ദുല്‍ റാഷിദ് അബ്ദുല്ലയാണെന്ന് NIA കണ്ടെത്തിയിരുന്നു. ഐ.എസ് റിക്രൂട്ട്മെന്‍റിന് വിവിധ സ്‌റ്റേജുകളുണ്ട്. ആദ്യം മടവൂര്‍ പിന്നീട്, കെ.എന്‍.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും സന്ദേശത്തിൽ പറയുന്നു. കാസര്‍കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും റാഷിദ് അബ്ദുല്ല പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamic state, Kanthapuram, Kanthapuram aboobaker musliar, Salafism, ഇസ്ലാമിക് സ്റ്റേറ്റ്, കാന്തപുരം, സലഫിസം