നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; പിടിച്ച ശമ്പളം അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും

  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; പിടിച്ച ശമ്പളം അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും

  സാലറി കട്ട് തുടരുന്നത് വിവിധ സംഘടനകള്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്‍്റെ ശുപാര്‍ശ മന്ത്രിസഭ യോഗം അംഗീകരിച്ചത്

  pinarayi vijayan

  pinarayi vijayan

  • Last Updated :
  • Share this:
   തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇതുവരെ പിടിച്ച ശമ്പളം അടുത്ത മാസം മുതല്‍ നല്‍കും. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

   പിടിച്ചെടുത്ത തുക പിഎഫില്‍ ലയിപ്പിക്കാനാണ് നിര്‍ദേശം. സാലറി കട്ട് തുടരുന്നത് വിവിധ സംഘടനകള്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്‍്റെ ശുപാര്‍ശ മന്ത്രിസഭ യോഗം അംഗീകരിച്ചത്. നേരത്തെ സാലറി കട്ട് ആറ് മാസത്തേക്കും കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധം കടുത്തതോടെയാണ് നടപടി പിന്‍വലിച്ചത്.

   Also Read സാലറി ചലഞ്ചിനെതിരെ ഇടത് സംഘടനകളും; വീണ്ടും ജീവനക്കാരുടെ യോഗം വിളിച്ച് ധനമന്ത്രി

   കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധിത സാലറി കട്ട് ഏര്‍പ്പെടുത്തിയത്. ശമ്പളത്തിന്‍റെ 20 ശതമാനം പിടിക്കാനായിരുന്നു നിര്‍ദേശം. മുന്‍പ് പ്രളയത്തെ തുടര്‍ന്ന് സാലറി ചാലഞ്ച് കൊണ്ട് വന്നെങ്കിലും അത് നിര്‍ബന്ധിത നടപടി ആയിരുന്നില്ല.

   സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണം തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. പൊലീസ് ആക്ടിലെ 118 എ വകുപ്പിലാണ്‌ ഭേദഗതി വരുത്തുന്നത്.
   Published by:user_49
   First published:
   )}