ഇന്റർഫേസ് /വാർത്ത /Kerala / ശമ്പളവിതരണം തടസപ്പെടാതിരിക്കാൻ ധനവകുപ്പ് ഇടപെടൽ; ട്രഷറികൾ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും

ശമ്പളവിതരണം തടസപ്പെടാതിരിക്കാൻ ധനവകുപ്പ് ഇടപെടൽ; ട്രഷറികൾ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും

News18

News18

  • Share this:

    തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെടാതിരിക്കാന്‍ അടിയന്തര ഇടപെടലുമായി ധനവകുപ്പ്. ഇന്ന് രാത്രി ഒന്‍പതുവരെ ട്രഷറികള്‍ പ്രവര്‍ത്തിപ്പിക്കും. ട്രഷറി ഡയറക്ടറേറ്റിലും ജില്ലാ ട്രഷറികളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പുതുക്കിയ സാലറി ചലഞ്ച് നിര്‍ദ്ദേശങ്ങളിലെ പാകപ്പിഴ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ശമ്പളവിതരണം എളുപ്പമല്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

    ട്രഷറികളില്‍ എത്തുന്ന എല്ലാ ശമ്പള ബില്ലുകളും ഇന്ന് തന്നെ പാസാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കില്‍ തുടര്‍ന്നുളള ദിവസങ്ങളിലും ട്രഷറികള്‍ അധിക സമയം പ്രവര്‍ത്തിക്കും. സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ ജില്ലാ ട്രഷറികളിലും ഡയറക്ട്രേറ്റിലും ഹെല്‍പ് ഡസ്‌ക് നിലവില്‍ വന്നു. വലിയ തോതില്‍ ബില്ലുകള്‍ ഒരുമിച്ച് വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള ബില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കി. ധനമന്ത്രി ട്രഷറി ഡയറക്ടറുമായി രാവിലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

    'ശബരിമല'യിൽ നാളെ അർധരാത്രി മുതൽ നിരോധനാജ്ഞ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സാലറി ചലഞ്ചിലെ വിസമ്മത പത്രം ഒഴിവാക്കിയ സുപ്രീം കോടതി വിധിയെതുടര്‍ന്ന് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ തിരുത്തിയ ബില്ലുകള്‍ സ്വീകരിക്കാനുളള സംവിധാനം ശമ്പള വിതരണ സോഫ്റ്റ് വെയര്‍ ആയ സ്പാര്‍ക്കില്‍ ഇല്ലാത്തതായിരുന്നു പ്രധാന തടസം.

    ഒരു മാസത്തെ ശമ്പളത്തിനു പകരമായി ഇഷ്ടമുളള തുക നല്‍കാനുളള സംവിധാനം പുതുക്കിയ സാലറി ചലഞ്ച് ഉത്തരവിലും ഇല്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

    First published:

    Tags: Finance department, Pay bills, Salary challange, Treasuries in kerala, ധനബിൽ, ശമ്പള വിതരണം, സാലറി ചലഞ്ച്