• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സാലറി ചലഞ്ച്; ജീവനക്കാരുടെ എതിര്‍പ്പ് കുറയ്ക്കാനുള്ള പോംവഴിയുമായി സര്‍ക്കാര്‍


Updated: September 14, 2018, 6:03 PM IST
സാലറി ചലഞ്ച്; ജീവനക്കാരുടെ എതിര്‍പ്പ് കുറയ്ക്കാനുള്ള പോംവഴിയുമായി സര്‍ക്കാര്‍

Updated: September 14, 2018, 6:03 PM IST
തിരുവനന്തപുരം: സാലറി ചാലഞ്ചിനെതിരെ ഇടത് സര്‍വീസ് സംഘടനകളില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആശ്വസവുമായി സര്‍ക്കാര്‍.

ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സ്വീകരിക്കുന്നതിനു പകരമായി ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാം ഗഡു ഒന്നാംതിയതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പോകുമ്പോള്‍ അതിനു തുല്യമായ തുക കൈയ്യില്‍ കിട്ടുമെന്ന മെച്ചം ജീവനക്കാര്‍ക്കുണ്ടാകും.

    Loading...

  • നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം



ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ആദ്യ മൂന്നുഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു. നാലാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതിനായി 1538 കോടി രൂപയാണ് വേണ്ടി വരുന്നത്.

സാലറി ചാലഞ്ചിനെതിരെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കണ്‍വീനര്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

 
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍