• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

സാലറി ചലഞ്ചിനെ എതിര്‍ത്ത ജീവനക്കാരന് സസ്‌പെന്‍ഷന്‍


Updated: September 14, 2018, 8:01 PM IST
സാലറി ചലഞ്ചിനെ എതിര്‍ത്ത ജീവനക്കാരന് സസ്‌പെന്‍ഷന്‍

Updated: September 14, 2018, 8:01 PM IST
തിരുവനന്തപുരം: സാലറി ചലഞ്ചിനെ എതിര്‍ത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര പോളിടെക്‌നിക്കിലെ ജീവനക്കാരനായ വി.പി പ്രകാശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ സാലറി ചലഞ്ചിനെതിരെ സംസാരിച്ചതിനാണ് പ്രകാശിനെതിരെ നടപടി എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയിലെ അംഗമാണ് പ്രകാശ്.

    Loading...

  • സാഹിത്യപരമായിപ്പോയപ്പോള്‍ പറ്റിയ തെറ്റിന് മാപ്പ്;



വാട്‌സ്ആപ് ഗ്രൂപ്പില്‍ സാലറി ചലഞ്ചിന് നോ പറഞ്ഞതിന് ധനവകുപ്പിലെ ഇടത് അനുകൂല സംഘടനയില്‍പ്പെട്ട അനില്‍ രാജിനെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ഫേസ്ബുക്കില്‍ പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് കുറിപ്പിട്ടതിനു പിന്നാലെ സ്ഥലംമാറ്റം റദ്ദാക്കുകയും ചെയ്തു.

സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ സമ്മര്‍ദത്തിലാക്കി ശമ്പളം പിരിക്കില്ലെന്ന് ഇ.പി. ജയരാജന്‍ അറിയിച്ചതിനു പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍