• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC | ടിക്കറ്റ് വരുമാനമായി കിട്ടിയത് 193 കോടി രൂപ; പക്ഷെ ശമ്പളം ഇത്തവണയും വൈകുമെന്ന് മാനേജ്മെന്‍റ്

KSRTC | ടിക്കറ്റ് വരുമാനമായി കിട്ടിയത് 193 കോടി രൂപ; പക്ഷെ ശമ്പളം ഇത്തവണയും വൈകുമെന്ന് മാനേജ്മെന്‍റ്

നിലവിലെ സാഹചര്യത്തിൽ ശമ്പളം നൽകാനാകില്ലെന്ന് മാനേജ്‌മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചു

 • Last Updated :
 • Share this:
  കെഎസ്ആര്‍ടിസിയില്‍ (KSRTC) വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസവും  ശമ്പള വിതരണം വൈകുമെന്നാണ് മാനേജ്മെന്‍റ് ജീവനക്കാരെ അറിയിച്ചത്. മേയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ശമ്പളം നല്‍കാന്‍ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്ക്ക് പണമടച്ചുകഴിഞ്ഞപ്പോൾ ഖജനാവ് കാലിയായി.

  46 കോടി ഓവർഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്ക്കേണ്ടിവന്നു. എണ്ണക്കമ്പനികളാകട്ടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ കടം നല്‍കുന്നതുമില്ല. അടിയന്തര ധസഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് സർക്കാരിന് രണ്ടാഴ്ചമുമ്പ് കത്തുനൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തൊഴിലാളികളും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നൽകണം.

  നിലവിലെ സാഹചര്യത്തിൽ ശമ്പളം നൽകാനാകില്ലെന്ന് മാനേജ്‌മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചു. തുടർന്ന്, സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ച ബഹിഷ്കരിച്ചു. ശമ്പളം എന്നുനൽകാൻ കഴിയുമെന്ന് അറിയിച്ചിട്ട് ചർച്ചയാകാം എന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ സി.ഐ.ടി.യു. ചീഫ് ഓഫീസിനുമുന്നിൽ പ്രതിഷേധം തുടങ്ങും. ഈ മാസം ശമ്പളം നല്‍കാന്‍ 82 കോടിയാണു വേണ്ടത്.

  Also Read- കാന്‍സര്‍ രോഗിയായ വയോധികനെയും പേരക്കുട്ടികളെയും KSRTC ബസില്‍ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  സർക്കാരിൽനിന്ന് അനുകൂലമറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞമാസത്തെപ്പോലെ ശമ്പളവിതരണം അനിശ്ചിതത്വത്തിലാകും മാർച്ച്, എപ്രിൽ മാസങ്ങളിൽ 20-നുശേഷമാണ് ശമ്പളം നൽകിയത്. കഴിഞ്ഞതവണത്തെ ശമ്പളവിതരണത്തിന് സർക്കാർ രണ്ടുതവണയായി നൽകിയ 50 കോടിയാണ് വിനിയോഗിച്ചത്.

  പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തിൽനിന്നു ശമ്പളം നൽകണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകൾ. കൺസോർഷ്യം വായ്പാതിരിച്ചടവിനുള്ള 30 കോടി നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഇത്തവണ ഈ തുകയും അനുവദിച്ചിട്ടില്ല.

  വിദ്യാര്‍ഥികളെ കയറ്റിലില്ലെങ്കില്‍ കര്‍ശന നടപടി; ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡിയും പോലീസും


  വിദ്യാർഥികളുടെ (Students) യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി  ബസുകളില്‍ പരിശോധന കർശനമാക്കി പൊലീസും (Police) മോട്ടോർ വാഹന വകുപ്പും (Motor Vehicle Department). വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

  വിദ്യാർഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർഥികള്‍ക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

   Also Read- ബൈക്ക് റോഡില്‍ ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മര്‍ വേലിയില്‍ കുടുങ്ങി; യുവാവ് മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു

  സ്റ്റോപ്പില്‍ വിദ്യാർഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച് പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാർഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം.

  പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി.
  Published by:Arun krishna
  First published: