• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിമാരുടെ ഇരട്ടി ശമ്പളം; PSC ചെയർമാനും മെംബർമാർക്കും ശമ്പളത്തിന് പ്രതിവർഷം വേണ്ടത് 5.35 കോടി രൂപ

മന്ത്രിമാരുടെ ഇരട്ടി ശമ്പളം; PSC ചെയർമാനും മെംബർമാർക്കും ശമ്പളത്തിന് പ്രതിവർഷം വേണ്ടത് 5.35 കോടി രൂപ

പി.എസ്.സി ചെയർമാന്റെ മാസശമ്പളം 2.26 ലക്ഷം രൂപയാണ്. അംഗങ്ങളുടേത് 2.23 ലക്ഷം രൂപയും. ഇതിനുപുറമെ ആനുകൂല്യങ്ങളുമുണ്ട്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി ചെയർമാനും (psc chairman)  19 അംഗങ്ങൾക്കും മാസം ശമ്പളയിനത്തിൽ സർക്കാർ നൽകുന്നത് 44.63 ലക്ഷം രൂപ. അതായത് പ്രതിവർഷം വേണ്ടത് 5.35 കോടി രൂപ. പി.എസ്.സി ചെയർമാന്റെ മാസശമ്പളം 2.26 ലക്ഷം രൂപയാണ്. അംഗങ്ങളുടേത് 2.23 ലക്ഷം രൂപയും. പുറമേ ആനുകൂല്യങ്ങളും പെൻഷനുമുണ്ട്. മന്ത്രിമാർക്ക് നൽകുന്ന ശമ്പളത്തിന്റെ ഇരട്ടിവരും ഇത്. മന്ത്രിമാരുടെ മാസശമ്പളം ഒരു ലക്ഷത്തിൽ താഴെയാണ്.

    എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം പി.എസ്.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് 21 മന്ത്രിമാർക്ക് ശമ്പളം നൽകാനായി മാസം വേണ്ടിവരുന്നത് 19,40,883 രൂപയായിരുന്നു.

    അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമാണ് പി.എസ്.സി അംഗങ്ങൾക്ക് പെൻഷനായി നൽകുന്നത്. അടിസ്ഥാനശമ്പളം 70,290 രൂപയാണ്. അതായത് 35,000 രൂപയോളം പെൻഷനായി ലഭിക്കും.

    മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ആനുകൂല്യം എന്നനിലയിൽ അംഗങ്ങൾ കൈപ്പറ്റിയ തുകയെ സംബന്ധിച്ച വിവരം നൽകാനാകില്ലെന്നാണ് പി.എസ്.സിയുടെ മറുപടി. ഇക്കാര്യത്തിൽ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ ഉത്തരവുണ്ടെന്നും വിശദീകരിക്കുന്നു. നിലവിലെ കേരളത്തിലെ തൊഴിലില്ലായ്മയുടെ തോതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും പി.എസ്.സി. മറുപടിയിൽ പറയുന്നു.

    പി.എസ്.സി അംഗങ്ങൾക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ

    • അംഗങ്ങൾക്ക് വീട്ടുവാടക അലവൻസ് 10,000 രൂപ

    • മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ്

    • യാത്രബത്ത കിലോമിറ്ററിന് 15 രൂപ

    • 6 മുതൽ 12 മണിക്കൂർവരെ ഒരിടത്ത് തങ്ങേണ്ടിവന്നാൽ ഡി.എ. 250 രൂപ, 24 മണിക്കൂറായാൽ 500 രൂപ


    കണ്ടക്ടറില്ലാതെ ഓടാം: പാലക്കാട്ടെ സ്വകാര്യ ബസിന് പെർമിറ്റ് നൽകാൻ ഗതാഗതമന്ത്രിയുടെ നിർദേശം

    പാലക്കാട്ടെ കാടൻകാവിലെ സ്വകാര്യ ബസിന് കണ്ടക്ടറില്ലാതെ സർവിസ് നടത്താം. ബസിന് പെർമിറ്റ് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവിസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തേ മോട്ടോർവാഹന വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതിൽ നിരവധി പരാതികളാണ് ലഭിച്ചത്.

    മാതൃകാപരമായ പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ആന്റണി രാജു ഫേസ്ബുക്കിൽ കുറിച്ചു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട്‌ സ്വകാര്യ സിഎൻജി ബസ് സർവിസ് തുടങ്ങിയത്.

    യാത്രക്കാര്‍ക്ക് ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക്‌ യാത്രക്ക്‌ സൗകര്യം ഒരുക്കുകയാണ് ബസുടമ ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
    Published by:Rajesh V
    First published: