HOME » NEWS » Kerala » SALARY HIKE FOR MINISTERS PERSONAL STAFF MEMBERS

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ചു; വർധന സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ

സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: April 18, 2021, 6:39 AM IST
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ചു; വർധന സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചു.  2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ്, ചീഫ് വിപ് എന്നിവരുടെ പഴ്സനൽ സ്റ്റാഫിനും വർധന ബാധകമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്കെയിൽ 77,400–1,15,200 എന്നതിൽ നിന്ന് 1,07,800–1,60,000 ആവും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കും നിലവിലുള്ള സ്കെയിലിന് ആനുപാതികമായി വർധന അനുവദിച്ചിട്ടുണ്ട്. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നൽകും. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. ഇനി മുതൽ സ്പെഷൽ റൂൾ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്സനൽ സ്റ്റാഫിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read 'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ

മറ്റു തസ്തികകളിലുള്ളവരുടെ പുതിയ ശമ്പള സ്കെയിലും പഴയ സ്കെയിലും :

അസി.പ്രൈവറ്റ് സെക്രട്ടറി 63,700–1,23,700 (45,800–89,000), പിഎ,അഡീഷനൽ പിഎ 50,200–1,05,300 (35,700–75,600), അസിസ്റ്റന്റ്, ക്ലാർക്ക് (ഗ്രാജ്വേറ്റ്), കംപ്യൂട്ടർ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, വേഡ് പ്രോസസിങ് യോഗ്യതയുള്ളവർ), 37,400–79,000 (26,500–56,700), അസിസ്റ്റന്റ്, ക്ലാർക്ക്(നോൺ ഗ്രാജ്വേറ്റ്),അധിക യോഗ്യതകൾ ഇല്ലാത്ത കംപ്യൂട്ടർ അസിസ്റ്റന്റ് 31,100–66,800 (22,200–48,000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, ഷോർട് ഹാൻഡ് യോഗ്യതയുള്ളവർ) 37,400– 79,000 (26,500–56,700), അധിക യോഗ്യതയില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 27,900–63,700 (20,000–45,800), കാർ ഡ്രൈവർ 35,600–75,400 (25,200–54,000), ഓഫിസ് അറ്റൻഡന്റ് 23,000–50,200(16,500–35,700), കുക്ക് 23,000–50,200(16,500–35,700).

'മുസ്ലീങ്ങൾക്ക് പ്രവേശനമില്ല'; ഈ ബോർഡ് കണ്ട് സന്തോഷിക്കുന്നത് ആർഎസ്എസും തീവ്ര സലഫികളുമെന്ന് പി ജയരാജൻ





കണ്ണൂര്‍: പയ്യന്നൂരിനു സമീപം കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിലെ വിഷു വിളക്കിനോട് അനുബന്ധിച്ച്‌ 'അമ്പലപ്പറമ്പില്‍ മുസ് ലിംകള്‍ക്ക് പ്രവേശനമില്ലെ'ന്ന വിവാദ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സി പി എം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'മുസ് ലിംകള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വച്ചതില്‍ സന്തോഷിക്കുന്നത് ആര്‍എസ്‌എസുകാരും മുസ് ലിം സമുദായത്തിലെ തീവ്ര സലഫികളുമാണെന്നാണ് പി ജയരാജന്റെ വാദം. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.
അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്.
എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.

Also Read- 'ബ്രിട്ടാസിന് ചേരുന്ന വിശേഷണം അജാതശത്രു': വിജയാശംസ നേർന്ന് സ്വാമി സന്ദീപാനന്ദ ഗിരി

മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം.
ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ബോർഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം. ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവർത്തിച്ചു. ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല."മുസ്ലിങ്ങൾക്ക് പ്രവേശനമില്ല" എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർ എസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം. സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.
ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.


Published by: Aneesh Anirudhan
First published: April 18, 2021, 6:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍