ആശ്രിതനിയമനം കിട്ടിയ ഉദ്യോഗസ്ഥർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ ഒരുഭാഗം പിടിച്ചെടുക്കാൻ നിയമം വരുന്നു. ആശ്രിത നിയമന വ്യവസ്ഥ ഭേദഗതി ചെയ്താകും പുതിയനിയമം. ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയ ഫയൽ, ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുകയാണ്. മലയാള ദിനപത്രമായ മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്
ഇത്തരത്തിൽ പരാതി ലഭിച്ചാൽ മാസശമ്പളത്തിളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് ആശ്രിതർക്കു നൽകണമെന്നാണ് കരടുനിർദേശത്തിലുള്ളത്. ആലപ്പുഴ പഴവീട് നിയതിയിൽ ചന്ദ്രദാസ് നൽകിയ അപേക്ഷയിൽ ആലപ്പുഴ കളക്ടറും തൊഴിൽ വകുപ്പും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പ് ഇതു സംബന്ധിച്ച നിമയനിർമാണത്തിലേക്കു കടന്നത്.
ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള വൃദ്ധമാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, സ്ഥിരമായ മാനസിക-ശാരീരിക വൈകല്യമുള്ളവർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്ക് സംരക്ഷണം ഉറപ്പാക്കണം.
നിയമിക്കപ്പെടുന്നയാളുടെ സർവീസ് നിബന്ധന തീരുമാനിക്കാൻ സർക്കാരിനു പൂർണ അധികാരമുണ്ട്. നിശ്ചിതതുക പിടിക്കുന്നതിൽ തെറ്റില്ല. എത്രയാണെന്നതിൽ വ്യക്തത വേണം. അന്വേഷണത്തിൽ തഹസിൽദാർ വീഴ്ചവരുത്തിയാൽ സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദിയായിരിക്കണമെന്നും വ്യവസ്ഥവേണം. ആനുകൂല്യം ദുരുപയോഗം ചെയ്യാതിരി ക്കാൻ വ്യവസ്ഥ വേണം തുടങ്ങിയ അഭിപ്രായമാണ് നിയമവകുപ്പ് വ്യക്തമാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.