• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്ഥാനാർഥി നിർണയത്തിൽ മുസ്ലീം സമുദായത്തിന് പ്രാതിനിധ്യം നൽകിയില്ല: കോൺഗ്രസിനെതിരെ സമസ്ത

ഫാസിസത്തിനെതിരായുള്ള പോരാട്ടമായതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ മൗനം പാലിച്ചത്

news18
Updated: April 29, 2019, 11:32 AM IST
സ്ഥാനാർഥി നിർണയത്തിൽ മുസ്ലീം സമുദായത്തിന് പ്രാതിനിധ്യം നൽകിയില്ല: കോൺഗ്രസിനെതിരെ സമസ്ത
ഫാസിസത്തിനെതിരായുള്ള പോരാട്ടമായതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ മൗനം പാലിച്ചത്
news18
Updated: April 29, 2019, 11:32 AM IST
കോഴിക്കോട് : കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സമസ്ത. സ്ഥാനാർഥി നിർണയത്തിൽ മുസ്ലീം സമുദായത്തിന് അർഹിച്ച പ്രാതിനിധ്യം നൽകിയില്ലെന്നാണ് മുഖ്യ വിമർശനം.27 ശതമാനമുണ്ടായിട്ടും ഇതര സമുദായങ്ങൾക്ക് നൽകിയ പ്രാതിനിധ്യം നൽകിയില്ല. നൽകിയ രണ്ട് സീറ്റിൽ ഒന്ന് തിരിച്ചെടുത്തു. വിജയ സാധ്യത ഇല്ലാത്ത സീറ്റു മാത്രമാണ് നൽകിയതെന്നുമാണ് ആരോപിക്കുന്നത്. തദ്ദേശ, നിയമസഭാ തിരെഞ്ഞെടുപ്പുകൾ നടക്കാനുണ്ടെന്ന് കോൺഗ്രസ് ഓർക്കണമെന്ന മുന്നറിയിപ്പും സമസ്ത നൽകുന്നുണ്ട്.

Also Read-15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മക്കെതിരെ കൊലക്കുറ്റം; മനപൂര്‍വമല്ലെന്ന് യുവതി

ഫാസിസത്തിനെതിരായുള്ള പോരാട്ടമായതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ മൗനം പാലിച്ചതെന്നും കെപിസിസി പ്രസിഡന്റ് വിഷയത്തിൽ വിശദീകരണം നൽകണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി മുസ്ലീം ലീഗ് നേതൃയോഗവും ഇന്ന് കോഴിക്കോട് ചേരുന്നുണ്ട്.

Also Read-'ഇതു കേരളമാണ്' പക്ഷെ, മൂന്നാഴ്ചയ്ക്കിടെ വീട്ടുകാർ കൊന്നത് മൂന്നു പിഞ്ചോമനകളെ

സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള അതൃപ്തി ഇതാദ്യമായല്ല സമസ്ത പരസ്യമാക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് സ്വാഗതം ചെയ്തെങ്കിലും അതിനായി മുസ്ലീം വിഭാഗത്തിനായി നല്‍കിയ സീറ്റ് ഏറ്റെടുത്തതിലുള്ള അമർശം അവർ വ്യക്തമാക്കിയിരുന്നു.

First published: April 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...