ഇന്റർഫേസ് /വാർത്ത /Kerala / 'അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം' എംഇഎസ് സര്‍ക്കുലര്‍ തള്ളി സമസ്ത

'അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം' എംഇഎസ് സര്‍ക്കുലര്‍ തള്ളി സമസ്ത

samastha nwes

samastha nwes

എംഇഎസ് എന്നു പറഞ്ഞാല്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കോഴിക്കോട്: തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖവസ്ത്രം ധരിക്കേണ്ടതില്ലെന്ന എംഇഎസിന്റെ സര്‍ക്കുലറിനെ തള്ളി സമസ്ത പര്‌സിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണമെന്നും മത വിഷയങ്ങളില്‍ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

  സലഫിസം വരുന്നതിനു മുന്‍പേയുള്ള വസ്ത്രമാണ് നിഖാബെന്നു പറഞ്ഞ മുത്തുക്കോയ തങ്ങള്‍ പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണതെന്നും അന്യപുരുഷന്മാര്‍ കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

  Also Read: എല്ലാ ശിരോ വസ്ത്രങ്ങളും ബുർഖയാണോ? പലതരം ശിരോവസ്ത്രങ്ങളെ കുറിച്ച് അറിയാം

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  'എംഇഎസ് എന്നു പറഞ്ഞാല്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം. അതൊന്നും പിടിക്കാന്‍ നമുക്കാവില്ല. ഇന്ത്യാ രാജ്യമല്ലേ. സ്വാതന്ത്ര്യമുണ്ടല്ലോ' കോഴിക്കോട് നടന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെ സമസ്ത പ്രസിഡന്റ് വ്യക്തമാക്കി.

  അടുത്ത അധ്യയനവര്‍ഷം മുതല്‍ എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 'മുസ്ലിം വിശ്വാസികളായ കുട്ടികള്‍ ഞങ്ങളോടൊപ്പമുണ്ടാകും. അവരെ ഞങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എംഇഎസിന് അര്‍ഹതയില്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ല' ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

  First published:

  Tags: Hijab-Burkini, Samastha, Samastha campaign