നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളിതുറക്കല്‍ തര്‍ക്കം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത

  പള്ളിതുറക്കല്‍ തര്‍ക്കം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത

  പൗരത്വ പ്രക്ഷോഭങ്ങള്‍ക്കായി രൂപീകരിച്ച കമ്മിറ്റികള്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത

  samastha

  samastha

  • Share this:
  പള്ളിതുറക്കല്‍ തര്‍ക്കത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത. പൗരത്വ പ്രക്ഷോഭങ്ങള്‍ക്കായി രൂപീകരിച്ച കമ്മിറ്റികള്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത വ്യക്തമാക്കി. മലപ്പുറത്ത് ഒരു പള്ളിയും തുറന്ന് പ്രവര്‍ത്തിക്കേണ്ടെന്ന മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നിലപാടിനെ തള്ളിയാണ് സമസ്ത വീണ്ടും രംഗത്തെത്തിയത്.

  മലപ്പുറത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി മുസ്ലിം ലീഗ് ആശീര്‍വാദത്തോടെ രൂപീകരിച്ച സംഘനടയാണ് മുസ്ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ഈ കമ്മിറ്റിയുടെ പേരിലായിരുന്നു മലപ്പുറത്തെ പള്ളികള്‍ തുറക്കില്ലെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന. എന്നാല്‍ പൗരത്വ പ്രക്ഷോഭത്തിന് വേണ്ടി രൂപീകരിച്ച കമ്മിറ്റികള്‍ മതപരമായ കാര്യത്തില്‍ ഇടപെടുന്നത് അന്യായമാണെന്നാണ് സമസ്തയുടെ നിലപാട്. പള്ളികള്‍ തുറക്കുന്നതുപോലുള്ള കാര്യങ്ങളില്‍ ഇത്തരം കമ്മിറ്റികള്‍ അഭിപ്രായം പറയേണ്ടെന്ന് സമസ്തയുടെ പ്രസ്താവനയിൽ പറയുന്നു.
  TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
  ഇന്നലെ ചേര്‍ന്ന സമസ്ത നേതൃയോഗത്തില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നുനില്‍ക്കുന്ന നേതാക്കള്‍ പോലും സാദിഖലി തങ്ങളുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാടെടുത്തു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മുസ്ലിം ലീഗായിരുന്നു. എന്നാല്‍ സമുദായ സംഘടനകള്‍ പലരും മറിച്ച് തീരുമാനിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. ഇത് മറികടക്കുകയും മതവിഷയങ്ങളില്‍ ലീഗ് ഇടപെടുമെന്ന തുറന്ന് പറച്ചിലുമായിരുന്നു സാദിഖലി തങ്ങളുടെ പ്രസ്താവന.

  പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നായാലും മത വിഷയങ്ങളില്‍ സമസ്തയെ മറികടന്ന് അഭിപ്രായം പറയേണ്ടെന്നാണ് പ്രസ്താവനയുടെ ചുരുക്കം.  മുസ്ലിം ലീഗ് വോട്ട് ബാങ്കായി കണക്കാക്കുന്ന സമസ്തയുടെ ഈ നിലപാടിന് നിരവധി രാഷ്ട്രീയമാനങ്ങളുമുണ്ട്.
  First published:
  )}