Unlock 1.0 Kerala | കോഴിക്കോട് നഗരത്തിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സമസ്തയും കാന്തപുരവും; വെട്ടിലായി മുസ്ലിം ലീഗ്

കെ.എന്‍.എമ്മിന്റെ നേതൃത്വത്തില്‍ മുജാഹിദ് സംഘടന നേരത്തെ തന്നെ നഗരങ്ങളിലെ പള്ളികള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. മുഴുവന്‍ പള്ളികളും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ തീരുമാനം.

News18 Malayalam | news18
Updated: June 7, 2020, 9:53 PM IST
Unlock 1.0 Kerala | കോഴിക്കോട് നഗരത്തിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സമസ്തയും കാന്തപുരവും; വെട്ടിലായി മുസ്ലിം ലീഗ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 7, 2020, 9:53 PM IST
  • Share this:
കോഴിക്കോട്: എല്ലാ പള്ളികളും തിടുക്കപ്പെട്ട് തുറക്കേണ്ടതില്ലെന്ന് സമസ്തയുടെ തീരുമാനത്തില്‍ വെട്ടിലായി മുസ്ലിം ലീഗ്. കഴിഞ്ഞദിവസം പാണക്കാട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് ഹൈദരലി തങ്ങളുടെ പേരില്‍ പ്രസ്താവന ഇറക്കിയിരിക്കെയാണ് സമസ്ത ഉള്‍പ്പെടെയുള്ളവര്‍ മറിച്ചുള്ള തീരുമാനമെടുത്തത്.

നഗരപ്രദേശങ്ങളിലെ പള്ളികള്‍ പെട്ടെന്ന് തുറക്കേണ്ടെന്നാണ് സമസ്ത തീരുമാനം. ലിങ്ക് റോഡ് ഇസ്ലാമിക് സെന്റര്‍ പള്ളി, കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി തുടങ്ങിയവ അടച്ചിടാനാണ് തീരുമാനം. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിർദ്ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നഗരങ്ങളിലെ പള്ളികളില്‍ പാലിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് തീരുമാനം.

You may also like:പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു [NEWS]ലോക്ക് ഡൗണില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ധിച്ചു; കൂടുതൽ ടവറുകൾ സ്ഥാപിക്കാനൊരുങ്ങി കമ്പനികള്‍ [NEWS] റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ [NEWS]

നഗരപ്രദേശങ്ങളിലെ പള്ളികള്‍ തുറക്കേണ്ടെന്ന് കാന്തപുരം വിഭാഗവും മുജാഹിദ് സംഘടനകളും നേരത്തെ തീരുമാനിച്ചിരുന്നു. ബസ് സ്റ്റാൻഡുകള്‍, റെയില്‍വെ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പള്ളികള്‍ തുറക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അറിയിച്ചു. രോഗവ്യാപനം തടയുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണെന്നും കാന്തപുരം വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളില്‍ തന്നെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പുള്ള പള്ളികള്‍ മാത്രം തുറന്നാല്‍ മതിയെന്നും കാന്തപുരം പറഞ്ഞു.

കെ.എന്‍.എമ്മിന്റെ നേതൃത്വത്തില്‍ മുജാഹിദ് സംഘടന നേരത്തെ തന്നെ നഗരങ്ങളിലെ പള്ളികള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. മുഴുവന്‍ പള്ളികളും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ തീരുമാനം.

അതേസമയം, മൂന്ന് ദിവസം മുമ്പും പാണക്കാട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആരാധനാലയങ്ങള്‍ അടിയന്തിരമായി തുറക്കണമെന്ന് മുസ്ലിംലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയിറക്കുകയും ചെയ്തു. എന്നാല്‍, പെട്ടെന്ന് പള്ളികള്‍ തുറക്കേണ്ടെന്ന് മുസ്ലിം സംഘടനകളെല്ലാം നിലപാട് എടുത്തിരിക്കെ ലീഗ് ഇത്തരത്തില്‍ ആവശ്യം ഉയര്‍ത്തിയത് എന്തിന് വേണ്ടിയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

ആരാധനാലയങ്ങളുടെ പേരില്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടാക്കുകയായിരുന്നു മുസ്ലിംലീഗ് ലക്ഷ്യമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിക്കുകയും മുസ്ലിം സംഘടനകള്‍ പെട്ടെന്ന് തുറക്കേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തതോടെ വെട്ടിലായിരിക്കുന്നത് മുസ്ലിംലീഗാണ്.

First published: June 7, 2020, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading