• HOME
  • »
  • NEWS
  • »
  • kerala
  • »
  • Hijab Row | ഹിജാബിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം : സമസ്ത എ പി വിഭാഗം

Hijab Row | ഹിജാബിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം : സമസ്ത എ പി വിഭാഗം

രാജ്യത്ത് എല്ലാറ്റിനും മുകളില്‍ നമ്മുടെ ഭരണഘടനയാണ്.   ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ പാടില്ല.

  • Last Updated :
  • Share this:
കോഴിക്കോട്: രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണ കൂടങ്ങള്‍ക്കാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ലാത്തതാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ (Samastha) പ്രസ്താവനയിലൂടെ അറിയിച്ചു.

കര്‍ണാടകത്തിലെ ചില കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ നീക്കം( Hijab Row )സമാധാന ഭംഗത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാലമത്രയും വകവെച്ചു കിട്ടിയിരുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ പൊടുന്നനെ അപരവത്കരിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണ മുണ്ടാക്കുന്നത് ശരിയല്ല.  സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന്  പ്രസ്താവനയിൽ പറയുന്നു.

Also Read-Hijab Row| 'അല്ലാഹു അക്ബർ' മുഴക്കി പ്രതിഷേധത്തെ നേരിട്ട വിദ്യാർഥിനിക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത്- ഉലമ-ഇ-ഹിന്ദ്

രാജ്യത്ത് എല്ലാറ്റിനും മുകളില്‍ നമ്മുടെ ഭരണഘടനയാണ്.   ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ പാടില്ല. പൗരന് വിശ്വാസ പ്രകാരമുള്ള  വസ്ത്രം ധരിക്കാനുള്ള മൗലികാവകാശം നിലനില്‍ക്കണം.

Also Read-Hijab Row| കർണാടക ഹിജാബ് വിവാദം; ഹർജികൾ വിശാല ബെഞ്ചിന് വിട്ടു

ദേശത്തിന്റെ നല്ല ഭാവിക്കായി മതഭേദമന്യേ എല്ലാവരും ഒന്നിച്ച് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം ഉയര്‍ ത്തിപ്പിടിച്ചു മുന്നേറണം. മുശാവറ അഭിപ്രായപ്പെട്ടു.

Hijab Row| ഇത് ഞങ്ങളുടെ വീട്ടിലെ കാര്യം; മലാലയ്ക്ക് പാകിസ്ഥാൻ വിടേണ്ടിവന്നു; ഇമ്രാന് ഇരട്ടത്താപ്പ്; ഒവൈസി

ഇ.സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.
Published by:Jayashankar AV
First published: