HOME » NEWS » Kerala » SAMASTHA AP LEADER DR MUHAMMED ABDUL HAKKIM AL KANDI FACEBOOK POST TV MSK

പിണറായി സര്‍ക്കാര്‍ നന്നായി ഭരിച്ചു; പക്ഷേ സാമ്പത്തിക സംവരണത്തില്‍ പിഴച്ചു:  സമസ്ത എപി നേതാവ്

സാമ്പത്തിക നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തോട് ആനുപാതികമായാണോ സാമൂഹിക നീതിയുടെ കാര്യത്തില്‍ കാണിച്ചതെന്ന് സംശയമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: May 20, 2021, 3:46 PM IST
പിണറായി സര്‍ക്കാര്‍ നന്നായി ഭരിച്ചു; പക്ഷേ സാമ്പത്തിക സംവരണത്തില്‍ പിഴച്ചു:  സമസ്ത എപി നേതാവ്
Facebook post
  • Share this:
കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചും സാമ്പത്തിക സംവരണ വിഷയത്തില്‍ വിമര്‍ശിച്ചും സമസ്ത എ.പി വിഭാഗം നേതാവ് എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ആശംസയര്‍പ്പിച്ച് ഹക്കീം അസ്ഹരി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് നിലപാട് വ്യക്തമാക്കുന്നത്. സാമ്പത്തിക സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വഴുതിപ്പോയെന്ന് വിമര്‍ശിക്കുന്ന പോസ്റ്റില്‍ സാമ്പത്തിക നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തോട് ആനുപാതികമായാണോ സാമൂഹിക നീതിയുടെ കാര്യത്തില്‍ കാണിച്ചതെന്ന് സംശയമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക സംവരണത്തില്‍ കാണിച്ച ധൃതി സംശയം ബലപ്പെടുത്തുന്നതാണെന്നും ഹക്കീം അസ്ഹരി കുറിക്കുന്നു.

'പക്ഷെ, സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തോട് ആനുപാതികമായിട്ടാണോ  സാമൂഹികനീതിയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത് എന്നത് ന്യായമായും സംശയിക്കാവുന്ന കാര്യമാണ്. സാമ്പത്തിക സംവരണ വിഷയത്തില്‍ കാണിച്ച ധൃതി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത്തരം കാര്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സമീപനങ്ങളെ കുറേക്കൂടി ഗൗരവത്തോടെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഒരര്‍ത്ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റപ്പെട്ട നിലയില്‍ കാണുന്നതിനു പകരം തമിഴ് നാടിന്റെ കൂടി ഭാഗമായി നിന്നുകാണുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. സാമൂഹിക നീതിയുടെ ചോദ്യത്തെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കാന്‍ പുതിയ സര്‍ക്കാരിനെ അതു പ്രേരിപ്പിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷം ചുരുങ്ങി എന്നതിനെ ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ പരീക്ഷണങ്ങളെ നവീകരിക്കാനുള്ള ഒരവസരമായി കൂടി കാണണം. കേരളീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള സാമൂഹികനീതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആ നവീകരണത്തെ കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും'.- ഹക്കീം അസ്ഹരി ഫേസ്ബുക്കില്‍ കുറിക്കുന്നു.

You may also like:'ഇനിയാ പന്തൽ പൊളിക്കരുത്'; സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് എസ്എസ് ലാൽ

ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍ക്കൊണ്ട് പരിഹാര നടപടികള്‍ ഉണ്ടാവണമെന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കാന്‍ നടപടിയെടുക്കണമെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം ക്ഷേമ രാഷ്ട്ര സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു ഭരണത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പൗരത്വഭേദഗതി ബില്‍ പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷത്തിനൊപ്പം നിന്നു.

'മുസ്ലിംകളെ പൊതുവില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിലും സമുദായത്തോടൊപ്പം നില്‍ക്കുന്നതിലും പിണറായി സര്‍ക്കാര്‍ ഒട്ടും വിമുഖത കാണിച്ചില്ല. കേരളീയ പൊതുമണ്ഡലത്തില്‍ വര്‍ഗീയപരമായ വ്യാഖ്യാനിച്ചേക്കാവുന്ന ഇത്തരം സമീപനങ്ങള്‍ തങ്ങളുടെ ജനപ്രീതിയെ ബാധിക്കുമെന്ന് കരുതാനുള്ള പരിമിതിയും സര്‍ക്കാര്‍ മറികടന്നു'.- ഹക്കീം അസ്ഹരി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

You may also like:Pinarayi Vijayan Swearing-In Ceremony Live| മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

ഫെഡറല്‍ തത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുണ്ടായപ്പോഴും പ്രളയവും മഹാമാരികളുമെത്തിയപ്പോഴും പതറാതെ കേരളത്തെ നയിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലായ കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ജനപ്രീതിക്ക് മുന്നില്‍ വിശാലമായ ജനതാല്‍പ്പര്യത്തെ ബലികഴിച്ചില്ല. ഇവയെല്ലാം തുടര്‍ഭരണത്തിന് സഹായിച്ചുവെന്നും ഹക്കീം അസ്ഹരി നിരീക്ഷിക്കുന്നു. പൂര്‍ണ്ണമായ ബദല്‍ ആയി മാറാന്‍ തുടര്‍ഭരണകാലത്ത് പിണറായി സര്‍ക്കാറിന് കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ തന്നെ ഭാവിയെ സ്വാധീനിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാന്തപുരം എ.ബി അബൂബക്കര്‍ മുസ്ല്യാരുടെ മകനുമാണ് എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി.
Published by: Naseeba TC
First published: May 20, 2021, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories