നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രി മാന്യമായി പെരുമാറി; സമസ്ത സര്‍ക്കാറിനെതിരെ നിലപാടെടുത്തിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

  മുഖ്യമന്ത്രി മാന്യമായി പെരുമാറി; സമസ്ത സര്‍ക്കാറിനെതിരെ നിലപാടെടുത്തിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

  ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് സമസ്ത

  ജിഫ്രി മുത്തുക്കോയ തങ്ങള്‍

  ജിഫ്രി മുത്തുക്കോയ തങ്ങള്‍

  • Share this:
  കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രിമുത്തുക്കോയ തങ്ങള്‍. റംസാന്‍ കാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് വിശ്വാസികള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനമാണ് മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധവും. അതിനാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കുകയാണ് സമസ്ത ചെയ്തത്.

  സമസ്തയുടെ ഈ നിലപാടിനെ സമസ്ത സര്‍ക്കാറിനെതിരെ നിലപാടെടുത്തുവെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും ജിഫ്രിമുത്തുക്കോയ തങ്ങള്‍ ന്യൂസ് 18 നോടു പറഞ്ഞു.
  TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
  കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ മാന്യമായ നിലപാടാണ് സ്വീകരിച്ചത്. മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി എല്ലാ തീരുമാനവുമെടുത്തത്. അല്ലാതെ സ്വന്തം നിലയിലല്ല. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഒരാളോട് താല്‍പര്യവും വിശ്വാസവുമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയോട് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. അത് സമസ്തയുടെ ബാധ്യതയാണ്. എന്നാല്‍ സംസ്ഥാനത്തെ പൊതു ആരോഗ്യസംവിധാനത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാറിന്റെ ഈ തീരുമാനത്തിനൊപ്പമാണ് സമസ്ത നിന്നത്.

  ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും സമസ്ത മുഖവിലക്കെടുക്കുന്നില്ല. സര്‍ക്കാറുമായോ മുഖ്യമന്ത്രിയുമായോ അഭിപ്രായവ്യത്യാസമില്ല'- സമസ്ത പ്രസിഡണ്ട് പറഞ്ഞു. പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികള്‍ ആഗ്രഹിക്കുന്നുവെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയെ തുടര്‍ന്ന് സമസ്ത സര്‍ക്കാറിനെതിരെ നിലപാടെടുത്തുവെന്ന പ്രചാരണം ശക്തമായിരുന്നു. മുസ്ലിം ലീഗ്- ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളായിരുന്നു പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് തള്ളുന്നുവെന്നാണ് ജിഫ്രി തങ്ങളുടെ നിലപാട്.
  Published by:user_49
  First published:
  )}