മുസ്ലീം പള്ളികളിൽ പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണം എന്ന ആവശ്യവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
ലോക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി പൊതുഗതാഗതം ആരംഭിച്ചതും, 50 പേർക്ക് പങ്കെടുക്കാം എന്ന തരത്തിൽ വിവാഹം നടത്താൻ അനുമതി നൽകിയതും ,എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകൾ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ മസ്ജിദുകളിൽ ജമാഅത്തെ, ജുമാ എന്നിവ നടത്തുന്നതിന് അനുവാദം നൽകണമെന്നാണ് ആവശ്യം. ഇതിന് കേന്ദ്രത്തിന്റെ അനുമതി തേടി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാണ് സംസ്ഥാന സർക്കാറിനോട് സമസ്തയുടെ അപേക്ഷ.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]12 മാർഗ്ഗരേഖ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കത്ത്. നിർദ്ദേശങ്ങളിൽ പ്രധാന കാര്യങ്ങൾ ഇങ്ങനെ.
ടൗണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മാത്രം മസ്ജിദുകൾ തുറക്കാൻ അനുവദിക്കുക. രോഗികളെയും കുട്ടികളെയും ഒഴിവാക്കി മറ്റുള്ളവർക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുക, തെർമൽ സ്ക്രീനിങ്, സാനിറ്റൈസർ എന്നിവ പള്ളികളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കും. മാസ്ക് ഉപയോഗിക്കണം, ബാങ്കിന് അഞ്ച് മിനിറ്റ് മുൻപ് മാത്രം പള്ളികൾ തുറക്കുക, 15 മിനിറ്റ് കൊണ്ട് ആരാധനാകർമങ്ങൾ പൂർത്തിയാക്കി പള്ളികൾ അടക്കും.
![]()
മഹല്ലുകളിലെ സ്ഥിര താമസക്കാരായ പരിചയമുള്ളവരെ മാത്രം പള്ളികളിൽ പ്രവേശിപ്പിക്കുക. മസ്ജിദിന്റെ വിസ്തൃതി അനുസരിച്ച് പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കുക. മഹല്ലില് താമസക്കാരായ മുസ്ലിം ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിക്കുക തുടങ്ങിയ 12 കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കത്ത്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വേണ്ടി ജനറൽ സെക്രട്ടറി ചെമ്മുക്കൻ അലവി കുട്ടി എന്ന കുഞ്ഞാപ്പു ഹാജി ആണ് കത്ത് അയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.