• HOME
 • »
 • NEWS
 • »
 • kerala
 • »
 • പിണറായിക്ക് പിന്നിൽ അണിനിരക്കാൻ തയാറെന്ന് സമസ്ത; മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമർശനം

പിണറായിക്ക് പിന്നിൽ അണിനിരക്കാൻ തയാറെന്ന് സമസ്ത; മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമർശനം

സംഘടന മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 • Share this:
  കോഴിക്കോട്: പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ അണിനിരക്കാൻ തയാറാണെന്ന് സമസ്ത. സംഘടന മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  വിഷയത്തെ കോൺഗ്രസ് നേതാക്കൾ ന്യൂനപക്ഷ പ്രശ്നം മാത്രമായി ചിത്രീകരിക്കുകയാണെന്നും അവർ ചെയ്ത ചരിത്ര വഞ്ചനയുടെ തുടർച്ചയായി മാത്രമേ ഇതിനെ കാണാനാവൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

  'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യത്ത് രണ്ടാമതൊരിക്കല്‍കൂടി ഫാസിസ്റ്റ് ഭരണം വരരുതെന്ന ആഗ്രഹത്തില്‍ മതനിരപേക്ഷ സമൂഹം ഒന്നിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.'- മുഖപ്രസംഗത്തിൽ പറയുന്നു.

  'രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ് ഫാസിസ്റ്റുകള്‍ മാന്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ സി.പി.എമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിമാത്രമായിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം'. - മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന സംയുക്ത സമരത്തിൽ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മുല്ലപ്പളളിയും ബെന്നി ബെഹനാനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സമസ്തയുടെ വിമർശനം. പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി സമരരംഗത്തില്ലാത്തതും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം ബില്ലിനെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയും ഇടതുപാർട്ടികളും രംഗത്തുണ്ട്. ദേശീയ തലത്തിൽ സമരത്തെ ഏകോപിപ്പിക്കാൻ രാഹുൽ രംഗത്തില്ലാത്തതും കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതും സമസ്തയെ ആശങ്കപ്പെടുത്തുന്നുണ്ട്. സർക്കാറിനൊപ്പം സമരമാവാമെന്നാണ് മുസ്ലിം ലീഗിന്റെയും നിലപാട്.

  ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജിക്കും നെഹ്‌റുവിനുമൊപ്പം മൗലാനാ അബുല്‍കലാം ആസാദും മുഹമ്മദലി ജൗഹറും കൈകോര്‍ത്ത് മുന്നേറുമ്പോള്‍ കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടും കെ. മാധവന്‍ നായരോടും കണക്ക് ചോദിക്കുകയായിരുന്നില്ലേ അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ പ്രേതങ്ങള്‍ ഇന്ന് രമേശ് ചെന്നിത്തലയോട് കണക്ക് ചോദിക്കുമ്പോള്‍ ആര്‍ക്കാണ് സംഘ്പരിവാര്‍ പട്ടം ചേരുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതിനേഴ് സ്ഥാനാര്‍ഥികളെയും എം.പിമാരാക്കിയത് കോണ്‍ഗ്രസിന്റെ മാത്രം തിണ്ണബലത്തിലായിരുന്നില്ലെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

  ഡിസംബര്‍ 16ന് തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും സംയുക്തമായി നടത്തിയ സത്യഗ്രഹ സമരം കേരളം കണ്‍കുളിര്‍ക്കെയാണ് കണ്ടത്. ഒരു പൊതുശത്രുവിനെ നേരിടേണ്ടിവന്നാല്‍ അതിന് കക്ഷിരാഷ്ട്രീയ വഴക്കുകളൊന്നും പ്രതിബന്ധമല്ലെന്ന സന്ദേശം ഇതിലൂടെ ഇന്ത്യക്ക് നല്‍കുകയായിരുന്നു കേരളം. സംസ്ഥാന സര്‍ക്കാര്‍ തനിച്ച് നടത്താനിരുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിപക്ഷത്തിനൊപ്പം സമരം സംയുക്തമായി നടത്തിക്കൂടെയെന്ന പ്രതിപക്ഷ നേതാവിന്റെ അന്വേഷണത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. ഇതിന് മുമ്പ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ചിരുന്നു. കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് അവിടെ തുടക്കം കുറിച്ചതെന്നും മുഖപ്രസംഗം പറയുന്നു.

  ബി.ജെ.പി ഫാസിസത്തിന്റെ ദംഷ്ട്രകള്‍ പുറത്തെടുത്ത പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും രാജ്യമൊട്ടാകെ പ്രതിഷേധാഗ്നിയില്‍ കത്തിയെരിയുമ്പോള്‍ വ്യതിരിക്തമായ സമരംകൊണ്ട് സംസ്ഥാനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെതന്നെ ശ്രദ്ധ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനം ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരേ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കുകയില്ലെന്നും മുഖ്യമന്ത്രിയുടെ ഉറച്ചശബ്ദവും ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തില്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു സമരം നടന്നിട്ടില്ല.ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് സമരം നടത്തിയത് ഉചിതമായില്ലെന്നും എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇനിയങ്ങനെയൊരു സമരം ഉണ്ടാവുകയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകളഞ്ഞതെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

  Also Read മംഗളൂരുവില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ഥികളെ KSRTC ബസില്‍ കാസർകോടെത്തിക്കും; ബസ് സർവീസ് പൊലീസ് സുരക്ഷയിൽ

  ന്യൂനപക്ഷത്തെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്.ഇതൊരു ന്യൂനപക്ഷ ബാധിത പ്രശ്‌നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം മനസിലാക്കണം. മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് പ്രധാനമന്ത്രി പി.വി നരസിംഹറാവു ആയിരുന്നു. അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നു. സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണത്തിന് അടിത്തറയിടാന്‍ ഊര്‍ജം നല്‍കിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ്. അന്നത്തെ പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവുമായിരുന്നുവെന്ന് മുല്ലപ്പള്ളി.

  Also Read ഏഴ് പാക് അഭയാർത്ഥികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി കേന്ദ്രമന്ത്രി
  Published by:Aneesh Anirudhan
  First published: