രാമക്ഷേത്രത്തിന് പിന്തുണ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ച് സമസ്ത

വിമര്‍ശനം ദേശീയ നേതാക്കള്‍ക്കെതിരെയാണെങ്കിലും തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്ന സമസ്തയുടെ ആവശ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വിഷമ വൃത്തത്തിലാക്കുന്നതാണ്.

News18 Malayalam | news18-malayalam
Updated: August 3, 2020, 3:07 PM IST
രാമക്ഷേത്രത്തിന് പിന്തുണ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ച് സമസ്ത
samastha
  • Share this:
കോഴിക്കോട്: രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരികരിക്കുകയാണെന്നാണ് സമസ്ത വിമര്‍ശനം. ദേശീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ സംസഥാന കോണ്‍ഗ്രസ് നേതൃത്വം തിരുത്തല്‍ ശക്തിയാകണമെന്നും സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗംത്തില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിലപാടിനായി കാത്തിരിക്കുകയാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ പ്രതികരിച്ചു.

കോണ്‍ഗ്രസ്സില്‍ നിന്ന് ഈ നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞാണ് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗം തുടങ്ങുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ നല്‍കിയ കമല്‍നാഥിന്റെയും ദിഗ് വിജയസ് സിങ്ങിന്റെയും പ്രസ്താവന നെഹ്‌റു മുന്നോട്ട് വെച്ച മതനിരപേക്ഷ രാഷ്ട്രീയത്തെ പൂര്‍ണ്ണണായി തള്ളുന്നതാണ്. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണ്. ഇത്തരം നേതാക്കള്‍ ജയിച്ചുകയറിയാല്‍ ബി.ജെ.പി കൂടാരത്തിലേക്ക് പോകില്ലെന്ന് എങ്ങിനെ ഉറപ്പിക്കാനാകും. ദേശീയ നേതൃത്വത്തിനെ തിരുത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും സമസ്ത മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

സമസ്തയുടെ വിരമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസ് നിലപാട് സോണിയാ ഗാന്ധി പറയുമെന്നായിരുന്നു കെ.മുരളീധരന്‍ എം.പിയുടെ പ്രതികരണം. സോണിയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് ന്യൂനപക്ഷ പ്രീണന നയം കാരണമാണെന്ന എ.കെ ആന്റണി റിപ്പോര്‍ട്ട് തള്ളണമെന്നും സമസ്ത ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തുറന്ന പിന്തുണ നല്‍കിയ മത സംഘടനയാണ് സമസ്ത.
TRENDING:മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു[NEWS]Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു[NEWS]Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]
വിമര്‍ശനം ദേശീയ നേതാക്കള്‍ക്കെതിരെയാണെങ്കിലും തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്ന സമസ്തയുടെ ആവശ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വിഷമ വൃത്തത്തിലാക്കുന്നതാണ്. സമസ്ത നിലപാട് കടുപ്പിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവന കണ്ടില്ലെന്ന് നടിക്കാന്‍ ഇനി മുസ്ലിം ലീഗിനുമാവില്ല.
Published by: Anuraj GR
First published: August 3, 2020, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading