HOME /NEWS /Kerala / Samastha| ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രഭാഷണം

Samastha| ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രഭാഷണം

എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും

എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും

എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും

  • Share this:

    കോഴിക്കോട്: ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ‘രഹസ്യ അജണ്ട’കൾക്കെതിരെ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും. ഈ വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അടുത്തിടെ മുസ്ലിംലീഗ് വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ ന്യൂട്രല്‍ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കാനും യോഗം തീരുമാനിച്ചിരുന്നു.

    "പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ച ജെൻഡർ ന്യൂട്രാലിറ്റിയുടെ അപകടകരമായ പ്രവണതകൾ കേരളത്തിലും ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. പുരോഗമനവാദികൾ എന്ന് വിളിക്കപ്പെടുന്നവരുടെ അന്ധവിശ്വാസങ്ങളെ ചെറുക്കാനുള്ള ശ്രമമാണ് സെമിനാർ'- സമസ്ത കേരള ജം-ഇയ്യത്തുൽ ഖുതുബ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    Also Read- 'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം'; പി കെ കുഞ്ഞാലിക്കുട്ടി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    “ആദ്യ ഘട്ടമെന്ന നിലയിൽ, പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന ഖത്തീബുമാരെ ഞങ്ങൾ ബോധവൽക്കരിക്കും. പ്രസംഗങ്ങൾക്ക് മുമ്പോ ശേഷമോ അവർ സന്ദേശം പ്രചരിപ്പിക്കും, ”അദ്ദേഹം പറഞ്ഞു. “സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം വസ്ത്രധാരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നീക്കത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ട്, അത് തുറന്നുകാട്ടപ്പെടേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

    Also Read-'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല, വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം': മന്ത്രി ശിവൻകുട്ടി

    വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിനെതിരെ സമാനമായ നീക്കം മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ഈ നീക്കം തടഞ്ഞു. എന്നാൽ ഇത്തവണ സർക്കാർ നീക്കത്തിനെതിരെ മസ്ജിദുകളിൽ പ്രചാരണത്തിന് നേതൃത്വം നൽകാൻ സമസ്ത തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    Also Read- 'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?'; സ്കൂളുകളിൽ ലിംഗസമത്വമെന്നപേരിൽ മതനിരാസമെന്ന് ഡോ. എം കെ മുനീർ

    ഖുതുബ കമ്മിറ്റി പ്രസിഡന്റ് കൊയ്യോട് ഉമർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും. എം ടി അബൂബക്കർ ദാരിമി, ഷുഹൈബുൽ ഹൈത്തമി, മുജ്തബ ഫൈസി ആനക്കര, അബ്ദുൽ ഹമീദ് ഹുദവി, ഷഫീഖ് റഹ്മാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ ഹംസ റഹ്മാനി മോഡറേറ്ററായിരിക്കും. മറ്റ് മുസ്ലീം സംഘടനകളും ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. മുജാഹിദ് പ്രഭാഷകൻ എം എം അക്ബറിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21 ന് കോഴിക്കോട്ട് ഏകദിന ശിൽപശാല സംഘടിപ്പിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ‘ലിംഗ രാഷ്ട്രീയവും പാഠ്യപദ്ധതി പരിഷ്‌കരണവും’ എന്ന വിഷയത്തിൽ ഓഗസ്റ്റ് 15ന് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ സെമിനാർ നടത്തും.

    First published:

    Tags: Gender Neutral School Uniform, Samastha, Samastha campaign