നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സലഫിസത്തിനെതിരെ പ്രചാരണവുമായി വീണ്ടും സമസ്ത

  സലഫിസത്തിനെതിരെ പ്രചാരണവുമായി വീണ്ടും സമസ്ത

  • Last Updated :
  • Share this:
   കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അന്തഛിദ്രം രൂക്ഷമായിരിക്കുന്നതിനിടെയാണ് സമസ്ത വീണ്ടും വഹാബി വിരുദ്ധ പ്രചാരണവുമായിരംഗത്തെത്തുന്നത്. വഹാബിസം പരിണാമങ്ങളുടെ വര്‍ത്തമാനം എന്ന പേരില്‍ കോഴിക്കോട് നടന്ന സമ്മേളനം സംസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

   നേരത്തെ ഐ.എസ് റിക്രൂട്ട്‌മെന്റ് കാലത്തും സമസ്ത സലഫി വബാബി ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. സലഫിസത്തെ പ്രതിക്കൂട്ടിലാക്കി നടത്തുന്ന പ്രചാരണത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന മുസ്ലിം ലീഗ് നിര്‍ദേശം മറികടന്നായിരുന്നു സമസ്തയുടെ നീക്കം. സലഫി വിരുദ്ധ പ്രചാരണത്തില്‍ നിന്നും പിറകോട്ടില്ലെന്ന സമസ്തയുടെ നിലപാട് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കും. പുതിയ കാംപെയിനെ മുസ്ലിം ലീഗ് എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ലീഗിൽ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആളുകളുണ്ട്. സ്വാഭാവികമായും അവർ എതിർത്തിട്ടുണ്ടാകാം. എന്നാൽ സമസ്തയുടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതിനുള്ള നടപടികൾ തങ്ങൾ ഇടപെട്ട് ഉണ്ടാക്കും. അങ്ങനെയാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

   മുജാഹിദ് ലയന സമ്മേളനത്തില്‍ ലയനപ്രഖ്യാപനം നടത്തിയ സി.പി ഉമര്‍ സുല്ലമി സംഘടന വിട്ടിരുന്നു. പഴയ മടവൂര്‍ ഗ്രൂപ്പ് പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പരുങ്ങലിലായ ഈ ഘട്ടത്തില്‍ സലഫി വിരുദ്ധ പ്രചാരണം ശക്തമാക്കാനാണ് സമസ്ത തീരുമാനം.

   നവോത്ഥാന പോരാട്ടങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കുംമുമ്പ്: മുല്ലപ്പള്ളി

   First published:
   )}