• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | ഈ തെരഞ്ഞെടുപ്പിലും അതേ സ്ഥാനാർഥികൾ; മാറ്റം മുന്നണിയിൽ മാത്രം

Assembly Election 2021 | ഈ തെരഞ്ഞെടുപ്പിലും അതേ സ്ഥാനാർഥികൾ; മാറ്റം മുന്നണിയിൽ മാത്രം

ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും തമ്മിലാണ് മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവർ തന്നെയായിരുന്നു സ്ഥാനാർഥികൾ.

News18

News18

  • Last Updated :
  • Share this:


    തിരുവനന്തപുരം: ഒരേ സ്ഥാനാർഥികൾ തന്നെ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വീണ്ടും സ്ഥാനാർഥികളാകുന്നത്  സാധാരണമാണെങ്കിലും മുൻ തെരഞ്ഞെടുപ്പിൽ രണ്ട് മുന്നിണികളിൽ ഉൾപ്പെട്ടിരുന്ന സ്ഥാനാർഥികൾ  ഇത്തവണ മുന്നണി മാറിയും നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ട്. ഇടുക്കി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് യു.ഡി.എഫ്- എൽഡി.എഫ് സ്ഥാനാർഥികൾ മുന്നണി മാറി വീണ്ടും പോരിനിറങ്ങുന്നത്. കേരള കോൺഗ്രസ് ജോസഫ്- ജോസ് വിഭാഗം സ്ഥാനാർഥികളാണ് മുന്നണി മാറി മത്സരിക്കുന്നത്.


    ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും തമ്മിലാണ് മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവർ തന്നെയായിരുന്നു സ്ഥാനാർഥികൾ. ഫ്രാൻസിസ് ജോർജ് യുഡിഎഫിലും റോഷി അഗസ്റ്റിൻ എൽഡിഎഫിലും. 2016-ൽ ഇത് നേരെ തിരിച്ചായിരുന്നെന്നു മാത്രം.


    Also Read പോരാട്ട ചിത്രം തെളിയും; കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന്


    കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്റ്റീഫൻ ജോർജുമാണ് ഈ തെരഞ്ഞെടുപ്പിലെയും സ്ഥാനാർഥികൾ. ഇരുവരും തമ്മിൽ നാലാം തവണയാണ് മത്സരിക്കുന്നത്. 2001, 2006 തെരഞ്ഞെടുപ്പിൽ മോൻസ് എൽഡിഎഫിലും സ്റ്റീഫൻ യുഡിഎഫിലും സ്ഥാനാർഥികളായിരുന്നു. എന്നാൽ 2011ൽ മോൻസ് യുഡിഎഫിനു വേണ്ടിയും സ്റ്റീഫൻ എൽഡിഎഫിനു വേണ്ടിയുമാണ് മത്സരിക്കുന്നത്.


    Also Read നേമത്തെ 'ശക്തൻ' കെ.മുരളീധരനോ? ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്


    പാലായിലും കടുത്തുരുത്തിക്കും ഇടുക്കിക്കും സമാനമായ മത്സരമാണ് നടക്കുന്നത്. ഇവിടെ മുന്നണി മാറ്റം ഉണ്ടെങ്കിലും പഴയ സ്ഥാനാർഥികളിൽ ഒരാൾ മാത്രമെ മത്സര രംഗത്തുള്ളൂ. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.എം മാണിക്കെതിരെ ഇടതു പക്ഷം സ്ഥിരമായി രംഗത്തിറക്കിയിരുന്ന മാണി സി. കാപ്പനാണ് ഇത്തവണയും ഇവിടെ സ്ഥാനാർഥി. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി യു.ഡി.എഫിന് വേണ്ടിയാണ് ഇക്കുറി കാപ്പൻ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. കെ.എം മാണിയുടെ അഭാവത്തിൽ മകൻ ജോസ് കെ മാണിയാണ് ഇടതു സ്ഥാനാർഥി. കെ.എം മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനിലൂടെയാണ് ഇടതു മുന്നണി പാലാ മണ്ഡലം ചുവപ്പിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ ജോസ് കെ മാണി എൽ.ഡി.എഫിലേക്കും ഇടതു പക്ഷത്ത് നിന്നും വിജയിച്ച മാണി സി കാപ്പൻ യു.ഡി.എഫിലേക്കും ചേക്കേറി.

    Also Read തിരൂരങ്ങാടിയിൽ പ്രചാരണം ആരംഭിച്ച് കെ.പി.എ മജീദ്; സ്ഥാനാർഥിയെ മാറ്റാനുള്ള ആലോചനയിൽ ഇടത് മുന്നണി

    ഈ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലങ്ങളിലാണ് കേരള കോൺഗ്രസ് ജോസഫ്– ജോസ് വിഭാഗം സ്ഥാനാർഥികൾ നേർക്കു നേർ മത്സരിക്കുന്നത്. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേർക്കുനേർ പോരാട്ടം. പിറവത്തും കേരള കോൺഗ്രസ് മത്സരമുണ്ട്. അവിടെ കേരള കോൺഗ്രസ് (എം) കേരള കോൺഗ്രസ് (ജേക്കബ്) പോരാട്ടമാണ്.






    Published by:Aneesh Anirudhan
    First published: