• HOME
  • »
  • NEWS
  • »
  • kerala
  • »
  • SAMUDRA FREE BUS SERVICE FOR FISHER WOMEN KM TV

മത്സ്യവിൽപ്പന നടത്തുന്ന വനിതകള്‍ക്ക് വീണ്ടും സൗജന്യബസ് സര്‍വീസ്

സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു

സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ്  തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു

സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു

  • Share this:
തിരുവനന്തപുരം : വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും കെ. എസ്. ആര്‍. ടി. സിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് ലോഫ്ളോര്‍ ബസുകളാണ് കെ. എസ്. ആര്‍. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും.



മത്സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു. മറ്റ് ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ചെലവ് കെഎസ്ആര്‍ടിസിയ്ക്ക് ഫിഷറീസ് വകുപ്പ് നല്‍കും.



മത്സ്യവിപണന വനിതാ തൊഴിലാളികള്‍ക്ക് സുരക്ഷിതവും സൗജന്യവുമായ യാത്രാ സൗകര്യം ഒരുക്കുക. വനിതാ മത്സ്യവിപണന തൊഴിലാളികളുടെ അനാരോഗ്യകരവും അരക്ഷിതവുമായി തൊഴില്‍ സാഹചര്യം ഒഴിവാക്കുക. വനിതാ മത്സ്യവിപണന തൊഴിലാളികളിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക പുരോഗതിയും അതിജീവനവും സാധ്യമാക്കുക. മത്സ്യം കേടുകൂടാതെ യഥാസമയം ലാന്റിംഗ് സെന്ററുകളില്‍ നിന്നും വിപണന കേന്ദ്ര ളില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ബസില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക സൗകര്യങ്ങള്‍
1. ഡ്രൈവര്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന പ്രത്യേകം തയ്യാറാക്കിയ ബസിന്റെ പുറകിലുള്ള ഡോര്‍
2. വട്ടകള്‍ നീക്കി ലോഡ് ചെയ്യാവുന്ന റോള്‍ പ്ലാറ്റ് ഫോം
3. മറ്റ് അനുസാരികള്‍ സൂക്ഷിയ്ക്കുന്നതിന് ഓവര്‍ഹെഡ് റാക്ക്
4 ഉപ്പു കലര്‍ന്ന മലിന ജലം സംഭരിയ്ക്കുന്നതിന് സംഭരണ ടാങ്ക്, വനിതാ സൗഹൃദ ലോ ഫ്‌ളോര്‍ പ്ലാറ്റ് ഫോം.
6. 24 യാത്രാ സീറ്റുകള്‍.
7. പുറകിലെ പ്രവര്‍ത്തനം നിരീക്ഷിയ്ക്കുവാന്‍ ക്യാമറയും ഡ്രൈവര്‍ ക്യാബിനില്‍ മോണിറ്റര്‍
8.വിനോദപ്രദമായ യാത്രയ്ക്ക് മ്യൂസിക് സിസ്റ്റംറിപ്പീറ്റ്
Published by:Karthika M
First published:
)}