• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു; ഇന്നുമുതൽ അക്കൗണ്ടിൽ പണം എത്തും

രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു; ഇന്നുമുതൽ അക്കൗണ്ടിൽ പണം എത്തും

ഉപഭോക്താക്കളുടെ അഭ്യർത്ഥനപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് വീടുകളിൽ എത്തിയുമാണ് പണം കൈമാറുക.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഓഗസ്റ്റ്, സെപ്തംബർ മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾക്കുള്ള തുകയാണ് അനുവദിച്ചത്.

    1026 കോടിയാണ് പെൻഷൻ വിതരണത്തിനായി സർക്കാർ ചെലവഴിക്കുക. ഇന്നുമുതൽ പെൻഷൻ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പണം എത്തും. രണ്ടു മാസത്തെ പെൻഷൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ധനവകുപ്പ് തീരുമാനം.

    ഉപഭോക്താക്കളുടെ അഭ്യർത്ഥനപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് വീടുകളിൽ എത്തിയുമാണ് പണം കൈമാറുക. 535 കോടിയാണ് ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുക. 491 കോടി പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീടുകളിലെത്തിയും പണം കൈമാറും.

    പൗരത്വനിയമം: യുപിയിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി

    സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ടുമാസത്തെ പെൻഷൻ വിതരണത്തിനുള്ള തുക സർക്കാർ അനുവദിച്ചത്.
    Published by:Joys Joy
    First published: