ഇടുക്കി (Idukki) മൂലമറ്റത്ത് (Moolamattom) വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ബസ് കണ്ടക്ടർ സനൽ സാബു (Sanal Babu) ഇസ്രായേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദര പുത്രൻ. ഒരു സെന്റ് ഭൂമിയിൽ വീടുവച്ച് ജീവിച്ച കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 34 കാരനായ സനൽ സാബു.
കീരിത്തോട് ടൗണിന് സമീപമുള്ള ഒരു സെൻറ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. പിതാവ് സാബു അസൂഖ ബാധിതനായി കിടപ്പിലാണ്. ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ,
സനലിന്റെ പിതാവിൻറെ സഹോദരിപുത്രിയാണ്. ഒരു ദുരന്തത്തിന് വേദന മാറും മുൻപേ ആണ് മറ്റൊരു ദുരന്തവും ഈ കുടുംബത്തിലേക്ക് കടന്നു വന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനൽ എന്ന് അയൽവാസിയും വാർഡ് മെമ്പറുമായ മാത്യു തായങ്കരി പറയുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മൂലമറ്റത്തിന് സമീപം വെച്ച് സനൽ കൊല്ലപ്പെട്ടത് മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് കുടുംബ വിടായ കീരിത്തോട്ടിൽ എത്തിക്കും.
'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെയ്പ്പിന് പിന്നിൽ ബീഫ് തീർന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. വെടിയുതിർത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വെക്കരുതെന്ന് കടയിലെ മറ്റുള്ളവർ ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു.
''രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാർട്ടിൻ കടയിലെത്തുന്നത്. എന്നാൽ ബീഫ് തീർന്നെന്ന് അറിയിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യം ചെയ്തു. മാർട്ടിൻ പിന്നാലെ വീട്ടിൽ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറേ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെയ്പ്പ് നടന്നത്. ഒരാൾ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നത്''- കടയുടമ പറയുന്നു.
Also Read-
Shot Dead| ഇടുക്കി വെടിവെയ്പ്പ്: കളളത്തോക്ക് എട്ടുവർഷം മുമ്പ് കൊല്ലൻ പണിഞ്ഞത്മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. സുഹൃത്ത് പ്രദീപിന്റെ നില ഗുരുതരമാണ്. വെടിവയ്പിനിടെ ഇതുവഴി സ്കൂട്ടറിൽ വരുമ്പോഴാണു സനലിനു വെടിയേറ്റത്. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി. നാട്ടുകാരെയെല്ലാം മുൾമുനയിൽ നിർത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തിൽ രക്ഷപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിദേശത്തായിരുന്ന കുട്ടു എന്ന ഫിലിപ്പ് മാർട്ടിൻ (26) അടുത്തിടെയാണ് നാട്ടിൽ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.