നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സനൽ കുമാറിന്‍റെ ഭാര്യ സമരം പിൻവലിച്ചു

  സനൽ കുമാറിന്‍റെ ഭാര്യ സമരം പിൻവലിച്ചു

  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനൽകുമാര്‍ വധക്കേസിൽ നീതി ആവശ്യപ്പെട്ട് ഭാര്യയും കുടുംബാംഗങ്ങളും നടത്തിവന്ന സമരം അവസാനിപ്പിച്ചു. സനൽകുമാർ കൊലപാതക കേസിലെ പ്രതിയായ ഡി വൈ എസ് പി ഹരികുമാർ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.

   സനലിന്‍റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുത്തിരുന്നു. അധികാരികൾക്ക് മുന്നിലുള്ള പ്രാർത്ഥനയാണ് നടത്തുന്നതെന്നായിരുന്നു സനലിന്‍റെ ഭാര്യ വിജി പറഞ്ഞത്. മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനടക്കമുള്ളവര്‍ ഉപവാസത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.

   ഡി വൈ എസ് പിയുടെ മരണം: ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

   വാർത്തയിൽ ഞെട്ടലില്ല; അർഹതപ്പെട്ടത് ഡിവൈഎസ്‍‍പി സ്വയം സ്വീകരിച്ചെന്ന് പിസി ജോർജ്

   ഹരികുമാറിനെ പിടികൂടാത്തത് വന്‍ വീഴ്ചയാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു. സമരം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദൈവത്തിന്‍റെ വിധി നടപ്പായെന്ന് ആയിരുന്നു ഹരികുമാറിന്‍റെ മരണവാർത്തയോട് സനൽകുമാറിന്‍റെ ഭാര്യ വിജിയുടെ പ്രതികരണം. തുടർന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് അവർ പറയുകയായിരുന്നു.

   First published:
   )}