തിരുവനന്തപുരം : നെയ്യാറ്റിന്‍കര കൊലപാതക അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മാത്രം കാര്യമില്ലെന്നും ഐപിഎസ് നേടിയ ഉദ്യോഗസ്ഥരെ നേരിട്ട് അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ഭര്‍ത്താവിനെ കൊന്ന ആള് രക്ഷപ്പെടാന്‍ വേണ്ടി എസ്പിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കാന്‍ നില്ക്കുമ്പോള് സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കും. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തയല്ല,അതുകൊണ്ടാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.