കോവിഡ്: കോളജുകളിൽ സീറ്റ് വർധിപ്പിക്കാൻ അനുമതി; ബിരുദ കോഴ്സുകളിൽ 70 സീറ്റ് വരെ 

More Seats in Colleges | സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ സീറ്റ് വർധിപ്പിക്കാമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 2:53 PM IST
കോവിഡ്: കോളജുകളിൽ സീറ്റ് വർധിപ്പിക്കാൻ അനുമതി; ബിരുദ കോഴ്സുകളിൽ 70 സീറ്റ് വരെ 
News18 Malayalam
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബിരുദ കോഴ്‌സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം. ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്‌സ്-കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും ഓരോ കോളജുകള്‍ക്കും വര്‍ധിപ്പിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന നിര്‍ദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. കോവിഡ് സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ബിരുദ പഠനത്തിനായി ഇനി കേരളത്തിലെ വിദ്യാർഥികള്‍ പോകുന്നത് കുറയും. കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. സംസ്ഥാനത്തെ കോളജുകളിൽ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് സീറ്റ് വര്‍ധിപ്പിക്കാനുള്ള അനുവാദമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ വരുന്ന അധിക ബാധ്യത സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ ഉത്തരവിലില്ല. എന്നാല്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്തരുതെന്നും നിര്‍ദേശിക്കുന്നു. അതേ സമയം എത്ര സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നതിനുള്ള അധികാരം കോളജുകള്‍ക്കുണ്ട്.
First published: June 16, 2020, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading