• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊലീസ് ഉദ്യോഗസ്ഥർ ആണ് വളണ്ടിയേഴ്സിനെ ആവശ്യപ്പെട്ടത്' - സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ച സംഭവത്തിൽ സന്ദീപ് വാര്യർ

'പൊലീസ് ഉദ്യോഗസ്ഥർ ആണ് വളണ്ടിയേഴ്സിനെ ആവശ്യപ്പെട്ടത്' - സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ച സംഭവത്തിൽ സന്ദീപ് വാര്യർ

സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനെ സഹായിച്ചതു സംബന്ധിച്ച വിവാദത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

സന്ദീപ് വാര്യർ

സന്ദീപ് വാര്യർ

  • News18
  • Last Updated :
  • Share this:
    പാലക്കാട്: സേവാഭാരതി പ്രവർത്തകർ പൊലീസിന് ഒപ്പം ലോക്ക് ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഇടപെട്ടതിൽ വിശദീകരണവുമായി ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ചാണ് സഹായത്തിനായി സേവാഭാരതി പ്രവർത്തകർ എത്തിയതെന്ന് സന്ദീപ് ജി വാര്യർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

    അതേസമയം, പൊലീസിനൊപ്പം ലോക്ക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പൊലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സന്ദീപ് ജി വാര്യരുടെ പോസ്റ്റിൽ പറയുന്നു.

    സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്,

    'പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പോലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെടുന്നു.

    വൈസ് ചെയർമാൻ സേവാഭാരതി, ഡിവൈഎഫ്ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു.

    തുടർന്ന് ഡിവൈഎഫ്ഐ 10 പേരുടെ ലിസ്റ്റ് നൽകുന്നു . യുവമോർച്ച 10 പേരുടെ ലിസ്റ്റ് നൽകുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നൽകുന്നു . എല്ലാം പോലീസിന് കൈമാറുന്നു

    യൂത്ത് കോൺഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയർമാൻ വിളിക്കുന്നു . ലഭിക്കുന്നില്ല .

    കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും.

    നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിൻ്റെ അസുഖമുള്ളവരാണ് സിദ്ദീഖിന്റെ യൂത്ത് കോൺഗ്രസുകാർ. നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും.'



    എന്നാൽ, പൊലീസിനൊപ്പം ലോക്ക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ലോക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

    പാലക്കാട് പൊലീസിനൊപ്പം സേവഭാരതിയുടെ യൂണിഫോം ധരിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ വാളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

    ഇത്തരത്തിലുള്ളവര്‍ ഏതെങ്കിലും സന്നദ്ധ സംഘടനയിൽപ്പെട്ട ആളുകളല്ല. അവര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനായി മുന്നോട്ട് വന്നിട്ടുള്ളവരാണ്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധമോ സന്നദ്ധസംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനെ സഹായിച്ചതു സംബന്ധിച്ച വിവാദത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
    Published by:Joys Joy
    First published: