തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍(CPM Party Congress) പങ്കെടുക്കാന്‍ ശശി തരൂരിനും കെ വി തോമസിനും ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചതില്‍ പരിഹാസവുമായി ബിജെപി(BJP) നേതാവ് സന്ദീപ് ജി വാര്യര്‍(Sandeep G Varier). കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നേതാക്കള്‍ അനുമതി നിഷേധിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
'തരൂരിനും തോമസ് മാഷ്ക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ അനുമതിയില്ല . ഇതെന്തൊരു പാര്‍ട്ടിയാണ് ? രാഹുല്‍ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാല്‍ ആഹാ . തോമസ് മാഷും തരൂരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ഓഹോ . വെറും Floccinaucinihilipilification അല്ലാതെന്ത്?' എന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കുണ്ടെന്നും ഇത് ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് അനുമതിയില്ലെന്ന് അറിയിച്ചത്.
സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു ശശി തരൂര്‍. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സോണിയയെ സാഹചര്യം അറിയിച്ചിരുന്നു.
സിപിഎം സെമിനാറില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് തന്നെയായിരുന്നു കെ മുരളീധരന്റെയും നിലപാട്. കേരള ഘടകത്തെ ബാധിക്കുന്ന വിഷയമെന്നും കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.