കൊച്ചി: രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്നതാണ് ഇന്ന് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ വിഷയം. ഇടതുപക്ഷ അനുഭാവികൾ അടക്കം ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
എന്നാൽ, ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് വ്യത്യസ്തമായ നിരീക്ഷണമാണ് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ നടത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ പി ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നെന്ന് സന്ദീപ് ജി വാര്യർ കുറിച്ചു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്,'മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.'
അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാരിൽ സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
COVID | സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് UDFസ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.
‘ഒരുത്തന്റെയും സഹായം വേണ്ട’: നായ കടിച്ചപ്പോൾ സഹായിക്കാനെത്തിയ പൊലീസുകാരനെ തൊഴിച്ചിട്ട് പശുഅതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.