ഷൊർണൂർ: തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും ഒക്കെ സാധാരമമാണ്. ജയിക്കുന്നയാൾ ആ മണ്ഡലത്തിന്റെ എം എൽ എ ആകുമ്പോൾ തോറ്റവർ പൊതുവേ മണ്ഡലത്തെ മറന്നു പോകുന്നു കാഴ്ചയാണ് കാണാറുള്ളത്. അപൂർവമായ ചില സംഭവങ്ങൾ ഒഴിച്ച്. അത്തരത്തിലൊരു സംഭവമാണ് ഷൊർണൂർ മണ്ഡലത്തിൽ ജൂൺ അഞ്ചിന് നടക്കാൻ പോകുന്നത്.
ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ ഒരു പരിപാടിയുമായാണ് ബി ജെ പിയുടെ ഷൊർണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ആയിരുന്ന സന്ദീപ് ജി വാര്യർ എത്തുന്നത്. ഇക്കഴിഞ്ഞ നിയമനസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്നായിരുന്നു സന്ദീപ് ജി വാര്യർ മത്സരിച്ചത്. 36,973 വോട്ടുകൾ നേടിയെങ്കിലും തോൽവി ആയിരുന്നു ഫലം.
കൈകൾ കൊണ്ട് കൂളായി പാമ്പിനെ പിടിച്ച് യുവതി; ചങ്കിടിച്ചത് കണ്ടു നിന്നവർക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോതിരുവാണിയൂരില് നവജാത ശിശുവിന്റെ മരണം; അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്എന്നാൽ, തോറ്റു പോയത് കൊണ്ട് മണ്ഡലത്തെ മറക്കാൻ സന്ദീപ് വാര്യർക്ക് കഴിയില്ല. തനിക്ക് കിട്ടിയ അത്രയും വോട്ടുകൾ മണ്ഡലത്തിന് തണലായി നൽകാൻ ഒരുങ്ങുകയാണ് സന്ദീപ് വാര്യർ. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഷൊർണൂർ മണ്ഡലത്തിൽ തൈകൾ നടും. നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് ജി വാര്യർക്ക് 36, 973 വോട്ടുകൾ ആയിരുന്നു ലഭിച്ചത്. ഇത്രയും തൈകൾ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടു പരിപാലിക്കാനാണ് തീരുമാനം. ജൂൺ അഞ്ചിന് ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം ആയിരിക്കും നടക്കുക. തന്റെ ഫേസ്ബുക്ക് പേജിൽ സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്,'എന്റെ ഷൊർണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം. ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും.'
ജൂൺ അഞ്ചിന് രാവിലെ പത്തുമണിക്ക് ചെർപ്പുളശ്ശേരിയിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് സി പി എം സ്ഥാനാർത്ഥിയായ പി മമ്മിക്കുട്ടി ആയിരുന്നു വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.