• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi | Veena | ഔദ്യോഗിക വസതിയിലെ വിവാഹച്ചടങ്ങിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ? മുഖ്യമന്ത്രിയോട് സന്ദീപ് ജി വാര്യർ

Pinarayi | Veena | ഔദ്യോഗിക വസതിയിലെ വിവാഹച്ചടങ്ങിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ? മുഖ്യമന്ത്രിയോട് സന്ദീപ് ജി വാര്യർ

തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്

Hashim-Riyas-Veena

Hashim-Riyas-Veena

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന ചോദ്യവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോയെന്നാണ് സന്ദീപ് ജി വാര്യരുടെ ചോദ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു.

    തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്. കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    24 വര്‍ഷം മുമ്പ് നടന്ന സുരേഷ് ബാബു കൊലക്കേസില്‍ അഞ്ചു പ്രതികളുടെ ശിക്ഷ സുപ്രീം കോടതി പുനസ്ഥാപിച്ചതോടെ 2017 ഏപ്രിലിൽ സിപിഎം നേതാക്കൾ ഉൾപ്പടെ അഞ്ചു പേർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരെ 5 പേരെയും കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. കുന്നംകുളം മുന്‍ എംഎള്‍എ ബാബു പാലിശ്ശേരിയുടെ സഹോദരനായ ബാലാജിയെ കൂടാതെ സിഐടിയു ഏരിയാ സെക്രട്ടറി എം എന്‍ മുരളീധരൻ, കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദഗ് ഹാഷിം, പ്രവര്‍ത്തകരായ മജീദ്, ഉമ്മര്‍ എന്നിവരാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കീഴടങ്ങിയത്. ഇതിൽ മുഹമ്മദ് ഹാഷിം ആണ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ ക്ലിഫ് ഹൌസിലെത്തി പങ്കെടുത്തുവെന്ന സംശയം സന്ദീപ് ജീ വാര്യർ ഉന്നയിക്കുന്നത്.

    1993ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ബാലാജിയും മുഹമ്മദ് ഹാഷിമും ഉൾപ്പടെയുള്ളവർ ശിക്ഷ അനുഭവിക്കുന്നത്. കേസ് ആദ്യം പരിഗണിച്ച വിചാരണകോടതി വര്‍ഷങ്ങള്‍ക്കു മുമ്പ് ജിവപര്യന്തം തടവിന് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടോതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ അച്ചന്‍ സുപ്രീം കോടതിയെ സമീച്ചതോടെയാണ് ഏഴ് വര്‍ഷം തടവ് പുനസ്ഥാപിച്ചത്.
    TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
    First published: