തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമായി വാക്സിന് ഷോര്‍ട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാന്‍ ആയിരുന്നില്ലേയെന്ന് ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബു്ക്ക് പോസ്റ്റിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്തു ലക്ഷം വാക്സിന് കേരളത്തില്‍ സ്റ്റോക്കുണ്ടെന്ന കേന്ദ്ര മന്ത്രി പറഞ്ഞതോടെ രാത്രി എട്ടു മണി നീണ്ടു നില്ക്കുന്ന വാക്സിന് വിതരണം തുടങ്ങിയിരിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.
രാവും പകലും ഫോണില്‍ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്സിന് ഇപ്പോ തത്സമയം ഓണ്‍ലൈനിലൂടെയും സ്പോട്ടിലും ലഭിക്കുന്നെന്നും വമ്പിച്ച ആദായ വില്പന പോലെയാണെന്നും സന്ദീപ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 4,53,339 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന് നല്‍കുന്നത്. കേരളത്തിന് നല്കിയ പത്തുലക്ഷം ഡോസ് വാക്സിന് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡ്. ഇന്ന് വന്ന 38,860 ഡോസ് കോവാക്സിന് ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന് മാത്രമാണ് സ്റ്റോക്കുള്ളത്.
ഞായറാഴ്ച കൂടുതല്‍ വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന് അനിശ്ചിതത്വത്തിലാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read-'അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്'; പി വി അന്വര്ഇന്ന് 1522 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്സിന് നല്കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്സിന് നല്കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്സിന് നല്കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. എല്ലാ ജില്ലകളിലും 10000 ന് പുറത്ത് വാക്സിനേഷന് നടന്നു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. മികച്ച രീതിയില്‍ വാക്സിന് നല്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷന്.
Also Read-'അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്'; മുഖ്യമന്ത്രിയെ ട്രോളി വി ടി ബല്റാംആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷന് 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഒരു ദിവസം നാല് ലക്ഷത്തിന് മുകളില്‍ വാക്സിന് നല്കാന് കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.