പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കോണ്‍ഗ്രസ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യര്‍. വി.ഡി സതീശന്‍ പാലാ ബിഷപ്പിനെ അവഹേളിക്കുകയാണ് ചെയ്തതെന്നും സന്ദീപ് ജി വാര്യര്‍ പറഞ്ഞു.
സന്ദീപ് ജി വാര്യരുടെ വാക്കുകള്‍"കോൺഗ്രസ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ് . ക്രൈസ്തവ വോട്ടുകൾ എല്ലാ കാലത്തും കൈക്കലാക്കിയ ശേഷം ഒരു പ്രശ്നം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം ക്രൈസ്തവരെ തള്ളിപ്പറഞ്ഞിരിക്കുന്നു . വി.ഡി സതീശൻ പാലാ ബിഷപ്പിനെ അവഹേളിക്കുകയാണ് ചെയ്തത് . സംഘടിത ജിഹാദി വോട്ട് ബാങ്കിനും പണക്കൊഴുപ്പിനും മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം നമസ്കരിക്കുകയാണ്".
മത വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ് ശ്രമമെന്ന് വി ഡി സതീശൻപാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിൽ രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇത്തരം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണ്. സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുതെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളത്തില്‍ മതസൗഹാർദ്ദം നിലനില്‍ക്കണം. ഇത് മോശമാകതിരിക്കാൻ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ശ്രദ്ധിക്കണം. മാർ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയിരുന്നു . ഇതും എതിർക്കപ്പെടേണ്ടതാണ്. പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട കാര്യമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം.അല്ലാതെ അതു കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കാൻ ആകും ശ്രമിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു.
മുസ്ലീം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിനു എതിരായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും. ഇത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ അകലും. എന്തിനാണ് കേരളത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുടെ ആവശ്യം. കേരളത്തിന്റെ സമൂഹിക ഇഴയടുപ്പംകീറിപ്പറിക്കരുത്. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.