കൊച്ചി: സംസ്ഥാനത്ത് നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ ഡി എ ഭരണത്തിൽ വരുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി ജെ പി മികച്ച വിജയം നേടിയതിനു പിന്നാലെയാണ് സന്ദീപ് ജി വാര്യർ
ബി ജെ പി വിരുദ്ധരുടെ ശ്രദ്ധയ്ക്ക് എന്ന പേരിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52 ശതമാനം മാത്രമാണെന്നും ഇത് കേരളത്തിലേതിന് സമാനമാണെന്നും അതായത് കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ് ആണെന്നും സന്ദീപ് ജി വാര്യർ കുറിച്ചു. ബി ജെ പി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധയ്ക്ക് തെരഞ്ഞെടുപ്പ് നടന്നത് പൂർണമായും പേപ്പർ ബാലറ്റിൽ ആയിരുന്നെന്നും സന്ദീപ് കുറിച്ചു.
You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]സന്ദീപ് ജി വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്,'ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി
ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ
നിന്നാണ് ഈ മുന്നേറ്റം.
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം)
അതായത്... കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും
പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.'
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും
പഞ്ചായത്തുകളിലും എൻ ഡി എ ഭരണത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.