• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case | 'ഞാൻ സി.പി.എം പാർട്ടി അംഗമാണ്, എന്നാൽ പാർട്ടിയിൽ നിന്നൊന്നും കിട്ടിയിട്ടില്ല': സന്ദീപിന്റെ അമ്മ

Gold Smuggling Case | 'ഞാൻ സി.പി.എം പാർട്ടി അംഗമാണ്, എന്നാൽ പാർട്ടിയിൽ നിന്നൊന്നും കിട്ടിയിട്ടില്ല': സന്ദീപിന്റെ അമ്മ

സംഭവത്തെ ഇപ്പോൾ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണവുമായി വന്നവർക്ക് ഉൾപ്പെടെ അവർക്കറിയേണ്ടത് മന്ത്രിയുമായി ബന്ധമുണ്ടോന്നാണ്. സന്ദീപിനെ കിട്ടാത്തതു കൊണ്ടാണ് സൗമ്യയെ കൊണ്ടുപോയത്. താൻ കൂടെ പോകാന്നു പറഞ്ഞിട്ട് കൊണ്ടുപോയില്ലെന്നും അമ്മ ഉഷ പറഞ്ഞു.

സന്ദീപിന്റെ അമ്മ ഉഷ

സന്ദീപിന്റെ അമ്മ ഉഷ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വർണം കടത്തൽ കേസിൽ അന്വേഷണസംഘം തിരയുന്ന സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് സംസാരിച്ചു. സന്ദീപിന്റെ സ്ഥാപനമായ കാർബൺ ഡോക്ടറിന്റെ ഉദ്ഘാടന വേളയിൽ സ്വപ്നയെ കണ്ടിരുന്നതായി സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു.

    സന്ദീപിന് യുസ്ഡ് കാർ വിൽപ്പനയും സിസിക്ക് വാഹനങ്ങൾ വാങ്ങി ഉപയോഗിച്ച ശേഷം വാങ്ങിയതിനേക്കാൾ കൂടുതൽ വില കിട്ടുമ്പോൾ വിൽക്കുന്നതും ആയിരുന്നു പരിപാടിയെന്നും ഉഷ പറഞ്ഞു.

    അതുകൊണ്ടാണ് വിവിധ മോഡൽ കാർ സന്ദീപ് ഉപയോഗിച്ചിരുന്നതെന്നും നമ്മുടെ സാമ്പത്തിക കാര്യങ്ങൾ പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്നും ഉഷ പറഞ്ഞു. സൗമ്യയെ സംബന്ധിച്ചിടത്തോളം കൈയിൽ കാശുണ്ടെങ്കിൽ കാശ് കയ്യിൽ വയ്ക്കാതെ സ്വർണമാക്കി കൈയിലോ കാതിലോ ഇടുന്നതാണ് ശീലം.

    You may also like:രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]

    ഇവിടേക്ക് താമസമായിട്ട് നാല് ദിവസമേ ആയിട്ടുള്ളൂ. ഇങ്ങോട്ട് വന്ന ശേഷമാണ് ഈ കാര്യങ്ങളെക്കെ അറിയുന്നതെന്നും സന്ദീപിന്റെ അമ്മ പറഞ്ഞു. താൻ സി.പി.എം പാർട്ടി മെമ്പറാണ് എന്ന് വ്യക്തമാക്കിയ അവർ എന്നാൽ പാർട്ടിയിൽ നിന്നൊന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞു. കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി.

    സംഭവത്തെ ഇപ്പോൾ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണവുമായി വന്നവർക്ക് ഉൾപ്പെടെ അവർക്കറിയേണ്ടത് മന്ത്രിയുമായി ബന്ധമുണ്ടോന്നാണ്. സന്ദീപിനെ കിട്ടാത്തതു കൊണ്ടാണ് സൗമ്യയെ കൊണ്ടുപോയത്. താൻ കൂടെ പോകാന്നു പറഞ്ഞിട്ട് കൊണ്ടുപോയില്ലെന്നും അമ്മ ഉഷ പറഞ്ഞു.

    സന്ദീപ് പല കമ്പനികളിൽ ജോലി ചെയ്തിരുന്നതാണ്. അത് ബുദ്ധിമുട്ടാതയതു കൊണ്ടാണ് കാർബൺ ഡോക്ടർ എന്ന സ്ഥാപനം തുടങ്ങിയത്. അപ്പോഴാണ് സ്വപ്നയെ കണ്ടിട്ടുള്ളത്. തനിക്ക് സ്വപ്നയെ അറിയാമെന്നും ഉഷ വ്യക്തമാക്കി.
    Published by:Joys Joy
    First published: