നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍

  സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍

  സിപിഎം പറയുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് അനുവദിച്ചു തരാന്‍ ബിജെപി ഒരുക്കമല്ല

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

   പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

   തിരുവല്ലയിലെ വനിതാ നേതാവ് സിപിഎം പ്രാദേശിക നേതാവിനെതിരെ ഉയര്‍ത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലുള്ള സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

   തിരുവല്ലയിലെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാല്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്ന എഫ്‌ഐആര്‍ നല്‍കിയത്.

   സിപിഎം പറയുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് അനുവദിച്ചു തരാന്‍ ബിജെപി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്നതിന് കേരള ഡിജിപി ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് മുമ്പില്‍ മറുപടി നല്‍കേണ്ടി വരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

   സന്ദീപ് വധക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഫൈസല്‍ ബിജെപിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വോളന്റിയര്‍ യൂണിഫോമില്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കാറുള്ള നന്ദുകുമാര്‍ ബിജെപിയാണോ? സജീവ സിപിഎം പ്രവര്‍ത്തകനായ വിഷ്ണുകുമാര്‍ എന്ന അഭി ബിജെപി പ്രവര്‍ത്തകനാണോ? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നന്‍ ബിജെപിയാണോ? ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടും ബിജെപിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എകെജി സെന്ററില്‍ നിന്നും എഴുതിയ ഭോഷ്‌ക്ക് എഫ്‌ഐആര്‍ ആണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
   Published by:Karthika M
   First published: