നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sandeep Murder |സന്ദീപിന്റെ കൊലപാതകം; സിപിഎം ആസൂത്രണമെന്ന് കെ സുരേന്ദ്രൻ

  Sandeep Murder |സന്ദീപിന്റെ കൊലപാതകം; സിപിഎം ആസൂത്രണമെന്ന് കെ സുരേന്ദ്രൻ

  കൊലപാതകം നടന്ന് ആദ്യ മണിക്കൂറിലെ സിപിഎം നേതാക്കളുടെ പ്രസ്താവന ഗൂഢാലോചനയുടെ തെളിവാണെന്നും മുഖ്യമന്ത്രിക്ക് സത്യമറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
  തിരുവനന്തപുരം: തിരവല്ലയിലെ സിപിഎം(CPM) നേതാവ് സന്ദീപിന്റെ(sandeep) കൊലപാതകത്തിൽ(Murder) വലിയ ദുരൂഹതയുണ്ട്. ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ആസൂത്രണം നടത്തിയതാണെന്ന് സംശയമെന്നും കെ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

  പല സിപിഎം നേതാക്കൾക്കും മുൻ കൂട്ടി അറിയാമായിരുന്നു. ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ ആദ്യ പ്രതികരണം കൃത്യം നടത്തിയത് ഗുണ്ടാ സംഘമെന്നായിരുന്നു. പിന്നീട് പാർട്ടി ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിച്ചു. കൊലപാതകം നടന്നയുടൻ പോസ്റ്ററുകളും ഫ്ലക്സും നിറഞ്ഞു. എ.വിജയരാഘവന്റെ പ്രതികരണവും സംശയത്തിന് കാരണമായി.

  പോലീസിന്റെ ആദ്യ പ്രതികരണം രാഷ്ട്രീയ കൊലയല്ലെന്നായിരുന്നു. പ്രതിയായ കണ്ണൂർ സ്വദേശി ഫൈസലിന്റെ ഇടപെടൽ സംശയം. മുഹമ്മദ് ഫൈസൽ സി പി എമ്മിന്റെ കൊലപാതക സംഘത്തിലെ അംഗം. സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയത ഇതിന് പിന്നിലുണ്ട്. സി പി എം അറിഞ്ഞു നടന്ന കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം ഇത് കൂടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരുകാരൻ പത്തനംതിട്ട വന്ന് എങ്ങനെ കൊല നടത്തിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

  റെഡ് വളന്‍റിയർ യൂണിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ, സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി, പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ എന്നിവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു.

  പോലീസ് കൃത്യമായി അന്വേഷിച്ച് എല്ലാ പ്രതികളെയും പിടിച്ചതാണ്.  ആർ നിശാന്തിനിക്കെതിരായ സൈബർ ആക്രമം ഇതിന് തെളിവ്.  പോലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമം നടക്കുന്നു. സൈബർ ആക്രമം നടത്തുന്നത് സി പി എം ഉന്നതരെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
  ആർഎസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. പോലീസ് അന്വേഷണത്തിൽ സിപിഎം ഇടപെടൽ ഉണ്ടായി. ആഭ്യന്തര വകുപ്പിനെതിരെ പാർട്ടിക്കകത്ത് പ്രശ്നമുണ്ട്. മുഖ്യമന്ത്രിക്ക് സത്യമറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രത്യേക വിദഗ്ധ സംഘത്തെ കൊണ്ടു ഗൂഢാലോചന അന്വേഷിപ്പിക്കണം. ആർ എസ് എസിന്റെ തലയിൽ കൊണ്ടു വക്കാൻ ശ്രമിച്ചാൽ അത് ശക്തമായി എതിർക്കും. പ്രത്യേക വിദഗ്ധ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഡിജിപിയ്ക്ക് പരാതി നൽകി. ഇന്നലെയാണ് ഡിജിപിയെ കണ്ട് പരാതി നൽകിയത്.
  Published by:Sarath Mohanan
  First published: