• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan | ഭരണഘടന വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണം : സന്ദീപ് വാര്യര്‍

Saji Cheriyan | ഭരണഘടന വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണം : സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ രാജി ആവശ്യപ്പെടണമെന്നും സന്ദീപ് വാര്യര്‍

  • Share this:
    തിരുവനന്തപുരം : ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി വക്താവ്‌ സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ രാജി ആവശ്യപ്പെടണം. ഇഎംഎസ്സിന് ശേഷം ഭരണഘടനയെ പരസ്യമായി ആക്ഷേപിക്കുന്ന രണ്ടാമത്തെ സിപിഎമ്മുകാരനാണ് സജി ചെറിയാന്‍. ഈ രാജ്യത്തിന്റെ അഖണ്ഡതയിലും ഭരണഘടനയിലും വിശ്വാസമില്ലാത്ത, രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

    സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് 

    ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണം . മുഖ്യമന്ത്രി അതിന് തയ്യാറല്ലെങ്കിൽ ബഹു .ഗവർണർ രാജി ആവശ്യപ്പെടണം. ഇഎംഎസ്സിന് ശേഷം ഭരണഘടനയെ പരസ്യമായി ആക്ഷേപിക്കുന്ന രണ്ടാമത്തെ സിപിഎമ്മുകാരനാണ് സജി ചെറിയാൻ . ഈ രാജ്യത്തിന്റെ അഖണ്ഡതയിലും ഭരണഘടനയിലും വിശ്വാസമില്ലാത്ത രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.




    രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം.

    Also Read- 'ഇന്ത്യന്‍ ഭരണഘടന എഴുതിയത് ജനങ്ങളെ കൊള്ളയടിക്കാന്‍' ; വിവാദപരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

    ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'.

    പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

     Also Read- സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍

    അതേസമയം മന്ത്രിയുടെ ഭരണഘടനയ്ക്കെതിരായ പരമാര്‍ശത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

     Also Read- മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം; ഗവര്‍ണര്‍ വിശദീകരണം തേടി

    മന്ത്രി സജി ചെറിയാന്റേത് കിളിപോയ സംസാരമാണെന്നും ഭരണഘടനയെ അവഹേളിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം ഇല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

    കൂടാതെ, ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. ഇത് സംബന്ധിച്ച് ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണും
    Published by:Arun krishna
    First published: