പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാനുള്ള സുരക്ഷാ ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരിഹസിച്ച് സന്ദീപ് വാര്യര്‍. ‘മദനി നാട്ടിൽ വരാൻ സുരക്ഷാ ചെലവ് 60 ലക്ഷം ക ആണ് . എൽഡിഎഫ് ഒരു 30 യുഡിഎഫ് ഒരു 30 കട്ട ഇട്ട് മദനിയെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇദ്’ എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.
അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്ക് അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു . ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി പ്രതികരിച്ചു. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. കരുതൽ തടങ്കലിലുള്ള ആൾക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും പിഡിപി നേതാവ് പറഞ്ഞു.
മഅദനിയുടെ സുരക്ഷാ ചെലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
പൊലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നായിരുന്നു കർണാടക പൊലീസിന്റെ ആവശ്യം. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്ന് കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങൾക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നൽകിയ അപേക്ഷയിലാണ് ബെംഗളൂരു തീവ്രവാദ വിരുദ്ധ സെൽ എതിർ സത്യവാങ്മൂലം നൽകിയത്.
മഅദനിക്കുള്ള സുരക്ഷാഭീഷണി, റിസ്ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിട്ടുള്ളതെന്നു സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ക്രൈം ഡിസിപി യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവർ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.