• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sandeep warrier | മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയുടെ ജോലിചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം ; സന്ദീപ് വാര്യർ

Sandeep warrier | മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയുടെ ജോലിചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം ; സന്ദീപ് വാര്യർ

'മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യമന്ത്രിയുടെ ജോലിചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം. ചെക്ക്'

  • Last Updated :
  • Share this:
    കേന്ദ്ര മന്ത്രി എസ് ജയശങ്കറിന്റെ കേരളത്തിലേക്കുള്ള വരവിനേത്തുടർന്നുണ്ടായ വിവാദങ്ങൾ കനക്കുന്നു. വിദേശകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട മന്ത്രി് കേരളത്തിലെ ഫ്‌ളൈ ഓവർ സന്ദർശിക്കാനുള്ള ചേതോവികരം എന്താണെന്ന തരത്തിൽ മുഖ്യമന്ത്രി ചോദ്യമാരാഞ്ഞ് തുടങ്ങി വെച്ച വിവാദത്തിൽ രാഷ്ട്രീയ കോണുകളിൽ ഇന്ന് പല തരത്തിലുള്ള വാദപ്രതിവാദങ്ങളുണ്ടായി.



    മുഖ്യമന്ത്രിയെ പരിഹസിക്കും വിധത്തിൽ വി മുരളീധരൻ രംഗത്ത് വരികയുണ്ടായി. ഇതിനൊപ്പം ചർച്ചയാവുകയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്കിലെ തഗ് മറുപടി. 'മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യമന്ത്രിയുടെ ജോലിചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം. ചെക്ക്' എന്നായിരുന്നു സന്ദീപ് വാര്യർ തന്റെ എഫ്ബി പോസ്റ്റിൽ കുറിച്ചത്. ബിജെപി അണികൾ ഇതിനോടകം തന്നെ ഈ പോസ്റ്റ് ഏറ്റെടുത്ത് കഴിഞ്ഞു.
    Published by:Amal Surendran
    First published: