വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ചയാളുടെ ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി കോൺഗ്രസ്സ് വാർഡ് മെമ്പറുമായ സെന്തിൽ ആണ് പോസ്റ്റർ പതിക്കുന്നതെന്നാണ് ചിത്രം പങ്കുവെച്ച് സന്ദീപ് വാര്യർ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശ്രീകണ്ഠാ ഈ പോസ്റ്റർ ഒട്ടിക്കുന്നയാൾ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി കോൺഗ്രസ്സ് വാർഡ് മെമ്പറുമായ സെന്തിൽ അല്ലേ ?
താൻ സ്വന്തം പോസ്റ്റർ വന്ദേ ഭാരത് ട്രെയിനിൽ ഒട്ടിക്കാൻ അനുയായിയെ ഷോർണൂരിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിൽ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ ?
പോസ്റ്റർ ഒട്ടിക്കുക മാത്രമല്ല ന്യായീകരിക്കാൻ പച്ചക്കള്ളവും പറഞ്ഞിരിക്കുന്നു ശ്രീകണ്ഠൻ . ഉളുപ്പുണ്ടെങ്കിൽ രാജ്യത്തോട് മാപ്പ് പറയുക.
Also Read- വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ; യുവമോർച്ച നേതാവിന്റെ പരാതിയിൽ RPF കേസെടുത്തു
സംഭവത്തിൽ ആർപിഎഫ് കേസെടുത്തിരുന്നു. യുവമോർച്ച യുവമോർച്ച സംസ്ഥാന വൈസിഡണ്ട് നന്ദകുമാറിന്റെ പരാതിയിലാണ് ഷോർണൂർ ആർപിഎഫ് കേസെടുത്തത്.
Also Read- ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ല; ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് പടമെടുത്തതാണെന്ന് വികെ ശ്രീകണ്ഠൻ
എന്നാൽ, പോസ്റ്റർ പതിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നായിരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ഇതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും ശ്രീകണ്ഠൻ പറഞ്ഞിരുന്നു.
ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.