നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അമിത് ഷാ സഹകരണമന്ത്രിയായത് വലിയ പ്രതീക്ഷ; കേരള ബാങ്ക് നിയമന ക്രമക്കേടിൽ പരാതി നൽകും': സന്ദീപ് വാര്യർ

    'അമിത് ഷാ സഹകരണമന്ത്രിയായത് വലിയ പ്രതീക്ഷ; കേരള ബാങ്ക് നിയമന ക്രമക്കേടിൽ പരാതി നൽകും': സന്ദീപ് വാര്യർ

    കേരള ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്രമന്ത്രിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ

    സന്ദീപ് വാര്യർ

    സന്ദീപ് വാര്യർ

    • Share this:
      കഴിഞ്ഞ കേന്ദ്രബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുമ്പ് പുതിയ മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു. സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രാലയം ആരംഭിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് സഹകരണ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ കേരള ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്രമന്ത്രിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ. അമിത് ഷാ സഹകരണ മേഖലയുടെ ചുമതലയേൽക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

      Also Read- മോദി സർക്കാരിൽ 11 വനിതാ മന്ത്രിമാർ; ഇത് ഞങ്ങളുടെ 'വനിതാ മതിൽ' എന്ന് ബി.ജെ.പി അനുഭാവികൾ

      കുറിപ്പ് ഇങ്ങനെ

      കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷയാണ് അതു നൽകുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോദി സർക്കാരിൻ്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായിൽ അർപ്പിതമായിട്ടുള്ള ദൗത്യം.

      രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ തന്നെയായ അമിത് ഷായ്ക്ക് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ എന്ന പ്രവർത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയിൽ നടത്തിയ ഇടപെടലുകളും അമിത് ഷായ്ക്ക് മുതൽക്കൂട്ടാണ് .

      അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും.
      കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ് . വിശദാംശങ്ങൾ പുറകേ നൽകുന്നതാണ് .



      Also Read- 'അടച്ചിട്ട മുറി കൊല്ലും, ഫാൻ മാഫിയ എന്ന് വിളിക്കില്ലെന്നുറപ്പു തന്നാൽ ഒരു രഹസ്യം പറയാം': ഡോ. സുൽഫി നൂഹു

      അതേസമയം, കേന്ദ്ര തീരുമാനത്തിനെതിരെ സിപിഎം രംഗത്ത് വന്നുകഴിഞ്ഞു. മന്ത്രാലയ രൂപീകരണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ചു സഹകരണം സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ കൊള്ള നടത്താനാണ് കേന്ദ്രനീക്കമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. പൊതുമേഖല ബാങ്കുകളിലെ പണം കുത്തകൾക്ക് വൻതോതിൽ വായ്പ അനുവദിച്ച ശേഷമാണ് സഹകരണ ബാങ്കുകൾ കൊള്ളയടിക്കാനുള്ള നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
      Published by:Rajesh V
      First published:
      )}